roopesh-peethambaran-playing-angain-aadu-thoma
Film News

ലാലേട്ടനില്ലാതെ ആട് തോമ വീണ്ടും വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ? എങ്കില്‍ തോമച്ചായന്‍ വരുന്നു.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു സ്ഫടികം. പോലീസുകാരെ മുണ്ട് പറിച്ചടിക്കുന്ന ആട് തോമയായി ലാലേട്ടന്‍ ഹിറ്റാക്കിയ സിനിമ വീണ്ടും വെള്ളിത്തിരയിലെത്തിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ? അങ്ങനെ ഒരു ചോദ്യത്തിന് ആവശ്യമില്ല. കാരണം അത്രയധികം സിനിമാ പ്രേമികളെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.ഇത്തവണ ആട് തോമയായി അഭിനയിക്കുന്നത് മോഹന്‍ലാല്‍ അല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരനാണ് ഇത്തവണ ആട് തോമയായി വേഷപകര്‍ച്ച നടത്തുന്നത്. രൂപേഷ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയായ അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്ന സിനിമയിലാണ് ആട് തോമയായി രൂപേഷ് വരുന്നത്.
സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അങ്കരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് ഞാന്‍ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടന്‍ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാം. എന്നുമാണ് രൂപേഷ് പറയുന്നത്. പിന്നിലൊരു കാരണമുണ്ട്, അതിങ്ങനെയാണ്.നവാഗതനായ പ്രവീണ്‍ നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അങ്കരാജ്യത്തെ ജിമ്മന്മാര്‍. രൂപേഷ് പീതാംബരന്‍ നായകനാവുന്ന സിനിമ ഈ ദിവസങ്ങളില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. അതിനിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Leave a Reply