പതിമൂന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ച ഗൗതമി കമല്‍ ഹാസന് താരജോഡികളുടെ വേര്‍പിരിയല്‍ സിനിമാ ലോകവും ആരാധരും ഞെട്ടലോടെയാണ് കേട്ടത്. വിവാഹിതരല്ലെങ്കില്‍ കൂടിയും 13 വര്‍ഷം ഇരുവരും ലിവിംഗ് ടുഗതറായി സന്തോഷത്തോടെ കഴിഞ്ഞ് വരികെയായിരുന്നു ഈ താരജോജികളുടെ വേര്‍പിരിയല്‍.
വേര്പിരിയാനുണ്ടായ കാരണം ഇരുവരും അന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ വേര്പിരിയാനുണ്ടായ സാഹചര്യം ഗൗതമി തുറന്നു പറയുകയാണ്. അടുത്തിടെ ഒരു മാഗസീന് നല്കിയ അഭിമുഖത്തിലാണ് താരം കമലുമായി വേര്‍പിരിയാനുള്ള കാരണം വ്യക്തമാക്കുന്നത്.
മകളെ നന്നായി വളര്‍ത്തണമെന്നും അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വ്വഹിക്കാനാണ് ശ്രമിക്കുന്നതെന്നും തന്റെ മുന്നില്‍ ഇതല്ലാതെ മറ്റുവഴികള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്നും ഗൗതമി പറയുന്നു.
ഒരേ പാതയില്‍ ഒരുമിച്ചു സഞ്ചരിച്ച രണ്ടുപേരാണ് തങ്ങളെന്നും പ്രത്യേക പോയന്റില്‍ എത്തിയപ്പോള്‍ ഇനിയും ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുകയായിരുന്നെന്നും ഗൗതമി പറയുന്നു. തുടര്‍ന്നു വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ജീവിതത്തില്‍ എല്ലാവരും സെറ്റില്‍ ചെയ്യുന്ന സമയത്താണ് താന്‍ വേര്‍പിരിഞ്ഞതെന്നും ഈ വെല്ലുവിളിയെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഗൗതമി പറയുന്നു. സിനിമയില്‍ എത്തുമ്ബോള്‍ കമലഹാസന്റെ വലിയ ഫാനായിരുന്നെന്നും ഇപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങളും കഴിവുകളും ആസ്വദിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു.