കുഞ്ചാക്കോ ബോബനെയും അനുസിതാരയെയും മുഖ്യവേഷത്തില്‍ അവതരിപ്പിച്ച്‌ രഞ്ജിത് ശങ്കര്‍ ഒരുക്കിയ രാമന്റെ ഏദന്‍തോട്ടം ബോക്സ്‌ഓഫിസില്‍ നടത്തുന്നത് ശരാശരി പ്രകടനം. സമ്മിശ്ര പ്രതികരണങ്ങള്‍ പ്രേക്ഷകരില്‍ നിന്നുയരുന്ന ചിത്രം മൂന്നു ദിവസം കൊണ്ട് നേടിയത് 2.25 കോടി രൂപയാണ്. ആദ്യ ദിനത്തില്‍ 80 ലക്ഷം രൂപയുടെ കളക്ഷനും പിന്നെയുള്ള രണ്ട് ദിനങ്ങളില്‍ നിന്നും 1.45 കോടി രൂപയുടെ കളക്ഷനുമാണ് ചിത്രം നേടിയത്. വലിയ ഹൈപ്പിലാതെ വന്ന ഒരു ലോ ബജറ്റ് സിനിമയെ സംബന്ധിച്ചിടത്തോളം ഹിറ്റിലേക്കെത്താവുന്ന ഒരു കളക്ഷനാണിത്. ബാഹുബലി2, സിഐഎ തുടങ്ങിയ വന്‍ റിലീസുകള്‍ക്കിടക്കാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

Source: http://m.dailyhunt.in/news/india/malayalam/silma-epaper-silma/ramande+aedhanthottam+3+dhivasathil+2+25+kodi-newsid-67741806