rajisha-vijayan-says-about-hair-cuting-june-movie
Film News

മുടി പോയതിൽ ഏറ്റവും സങ്കടം അദ്ദേഹത്തിനായിരുന്നു!! ദേഷ്യം മാറിയത് പാട്ടും ടീസറും വന്നപ്പോൾ…

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് രജിഷ വിജയൻ. നീണ്ട മുടിയും കുട്ടിത്തം നിറഞ്ഞ നിൽക്കുന്ന പെരുമാറ്റവുമെല്ലാം പ്രേക്ഷകരെ വല്ലാതെ അടുപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെ ആസിഫ് അലി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ രജിഷ മലയാളികളുടെ പ്രിയങ്കരിയായത്.‌‌

ആദ്യമായി അഭിനയിച്ച ചിത്രത്തിൽ തന്നെ ആ വർഷത്തെ മികച്ച നടിയ്ക്കുളള സംസ്ഥാന അവാർഡ് ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാൽ കന്നി ചിത്രത്തിൽ തന്നെ ആ ഭാഗ്യം രജിഷയെ തേടിയെത്തുകയായിരുന്നു . മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടും രജിഷയെ അധികം സിനിമയിൽ കാണാൻ കഴിഞ്ഞില്ല. ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം. 2017 ൽ പുറത്തു വന്ന ഒരു സിനിമക്കാരന് ശേഷം ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ ജൂണിലൂടെയാണ് നടി തിരികെ വന്നത്. കുറച്ച് ഇടവേള എടുത്തെങ്കിൽ എന്താ… മികച്ച പ്രേക്ഷകഭിപ്രായമാണ് ജൂണിന് ലഭിക്കുന്നത്. മുടി മുറിച്ചതുമായി ബന്ധപ്പെട്ട പലകഥകളും കേട്ടിരുന്നു. എന്നാൽ രജിഷയുടെ മുടി പോയതിൽ തന്നേക്കാലും സങ്കടമുള്ള മറ്റൊരാളിനായിരുന്നു. ആ രഹസ്യം പരസ്യമാക്കുകയാണ് തരം. മാതൃഭൂമി ക്ലബ് എഫ്എം സ്റ്റാർ ജാമിൽ ആർജെ ശാലിനിമയുമായി ജൂണിന്റെ വിശേഷം പങ്കുവെയക്കവെയാണ് ഇക്കാര്യം രജിഷ പറഞ്ഞത്.

മുടി മുറിച്ചപ്പോൾ സങ്കടമായത്

രജിഷ വിജയൻ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ വരുന്നത് മുട്ടോളം മുടിയുള്ള ആ പെൺകുട്ടിയെയാണ്. എന്നാൽ ജൂണിൽ എത്തിയപ്പോൾ രജിഷയുടെ ഗെറ്റപ്പ് കണ്ട് എല്ലാവരും ഞെട്ടുകയായിരുന്നു. നീണ്ട മുടി മുറിച്ച് സ്കൂൾ കുട്ടിയെ പോലെയായിരുന്നു. യൂണി ഫോമിൽ സ്കൂൾ ബാഗും തൂക്കി നിൽക്കുന്ന നടിയുടെ ചിത്രമായിരുന്നു ചിത്രത്തിലെ ആദ്യത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. അത് ശരിയ്ക്കും ഞെട്ടിച്ച് മേക്കോവറായിരുന്നു.

അച്ഛന്റെ പിണക്കം

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടു മുടി മുറിയ്ക്കണമെന്ന് പറഞ്ഞിരുന്നു. ആദ്യ സംവിധായകൻ അഹ്മദ് പറഞ്ഞപ്പോൾ താന്ഡ സമ്മതിച്ചിരുന്നില്ല. പിന്നീട് വിജയ് ചേട്ടൻ( വിജയ് ബാബു) വന്ന് സംസാരിച്ച ശേഷമായിരുന്നു മുടി മുറിച്ചത്. ആറ് ഘട്ടമായിട്ടായിരുന്നു മുടി മുറിച്ചത്. മുടി മുറിച്ചതിൽ ഏറ്റവും കൂടുതൽ ദേഷ്യം അച്ഛനായിരുന്നു. കുറച്ചു ദിവസം ഇതിന്റെ വിഷമം അച്ഛനുണ്ടായിരുന്നു. എന്നാൽ പിന്നീട് പാട്ടും ട്രെയിലറുമൊക്കെ വന്നപ്പോൾ അത് മാറി.

ബിയറടിച്ചത് അച്ഛനോടൊപ്പം

ജൂണിന്റെ ചില ക്യാരക്ടർ പോലെയാണ് താൻ റിയൽ ലൈഫിലെന്നും രജിഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജൂണിൽ താരം വെള്ളമടിച്ച് കരയുന്ന ഒരു രംഗമുണ്ട്. അതിനു സമാനമായ ഒരു സംഭവത്തെ കുറിച്ചും രജിഷ പറഞ്ഞു. ജൂണിലെ പോലെ ആദ്യമായി ബിയർ കഴിച്ചത് അച്ഛനോടൊപ്പമായിരുന്നു. എന്നാൽ ബിയർ അടിച്ച് കരഞ്ഞിട്ടൊന്നുമില്ലെന്നും താരം പറഞ്ഞു. അച്ഛൻ അന്ന് മറ്റെന്തോ കഴിക്കുകയായിരുന്നു. തനിയ്ക്ക് ഇത് തന്നപ്പോൾ അമ്മാവൻ പറഞ്ഞു.നിങ്ങള്‍ എന്താ മോളെ വഷളാക്കുകയാണോ’ എന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘ജീവിതത്തില്‍ എന്തായാലും അവള്‍ ഒരിക്കല്‍ ഇത് ട്രൈ ചെയ്യും എന്നാല്‍ അത് എന്റെ ഒപ്പം ആയിക്കോട്ടെ എന്ന്.

മമ്മൂക്കയുടെ ഷേക്ക്

ഹാന്റ് ഹൈദരാബാദിലെ ഫേസ്ബുക്കിന്റെ ഓഫീസിൽവെച്ചായിരുന്നു ജൂണിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. എല്ലാവരും മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്. ഹൈദരാബാദിൽ നിന്ന് ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങാനായി അന്ന രാവിലെ തന്നെ എയർപോർട്ടിൽ എത്തിയിരുന്നു. അപ്പോഴതാ അവിടെ കൂളിങ് ഗ്ലാസ് വെച്ചൊരു പരിചയമുള്ള ഒരുമുഖം. അത് മമ്മൂക്ക ആയിരുന്നു. എല്ലവരും അദ്ദേഹത്തിനടത്തു പോയി സംസാരിച്ചു. ട്രെയിലർ അദ്ദേഹത്തിനെ കാണിച്ചു.മമ്മൂക്ക ട്രെയ്‌ലര്‍ കൊള്ളാമെന്ന് പറഞ്ഞ് അഹമ്മദിന് കൈകൊടുത്തു. അഹമ്മദ് അതോടെ ഫ്‌ളാറ്റ് ആയി. ‌

Leave a Reply