നീണ്ട ഇടവേളയ്ക്കു ശേഷം രാധിക ശരത്കുമാര് വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു. ദിലീപിന്റെ രാമലീല എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായാണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം രാധിക മലയാള സിനിമയിലെത്തുന്നത്.
സഖാവ് രാഗിണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്. ലയണിന് ശേഷം രാഷ്ട്രീയ കുപ്പായമണിയുന്ന ദിലീപിന്റെ രണ്ടാമത്തെ ചിത്രമാണ് രാമലീല. ചിത്രത്തില്‍ ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു എം.എല്‍.എയുടെ വേഷമാണ് ദിലീപിന് ചിത്രത്തില്‍.
മുകേഷ്, സലിംകുമാര്‍, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീലയുടെ സംവിധായകന്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണിത്. റഫീക്ക് അഹ്മ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിക്കും. സച്ചി തിരക്കഥയും.