ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരിലൊരാളാണ് പ്രിയങ്കാ ചോപ്ര. 2000ത്തില്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക പിന്നീടങ്ങോട്ടാണ് സിനിമകളില്‍ സജീവമായത്. തമിഴില്‍ വിജയുടെ നായികയായി തമിഴന് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമയിലെത്തിയത്. തുടര്‍ന്ന് ബോളിവുഡ് സിനിമകളില്‍ സജീവമായ പ്രിയങ്ക നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ബോബി ഡിയോളിന്റെ നായികയായി ദ ഹീറോ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിരുന്നത്. തുടര്‍ന്നങ്ങോട്ട് സൂപ്പര്‍ താരങ്ങളുടെ നായികയായും തിളങ്ങിയ പ്രിയങ്ക ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ബോളിവുഡിനു പുറമേ ഹോളിവുഡിലും അഭിനയിച്ച നടിയാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ പ്രിയങ്കയുടെ വിവാഹം രഹസ്യമായി നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.
ഫാഷന്‍ എന്ന സിനിമ പ്രിയങ്കയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു 2008ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഫാഷന്‍ ലോകത്തെ കഥ പറഞ്ഞൊരു സിനിമയായിരുന്നു. പ്രിയങ്കയും കങ്കണ റാവത്തുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തില്‍ മേഘ്ന മധൂര്‍ എന്നൊരു മോഡലിന്റെ വേഷത്തിലാണ് പ്രിയങ്ക എത്തിയിരുന്നത്. ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ പ്രിയങ്ക നടത്തിയിരുന്നത്. ഫാഷനിലെ അഭിനയത്തിനായിരുന്നു പ്രിയങ്കയ്ക്ക് ആദ്യമായി മികച്ച നടിക്കുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നത്. കങ്കണ റാവത്തിന് മികച്ച സഹനടിക്കുളള പുരസ്കാരവും ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചിരുന്നു.
ഫാഷനു ശേഷം പ്രിയങ്കയുടെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ബര്‍ഫി. 2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരുന്നത് ബോളിവുഡിലെ പ്രശസ്ത സംവിധായകനായ അനുരാഗ് ബസുവായിരുന്നു. രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെയായിരുന്നു പ്രിയങ്കയും അവതരിപ്പിച്ചിരുന്നത്. ഇല്യാന ഡിക്രൂസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ബര്‍ഫി. 85ാമത് ഓസ്ക്കറില്‍ മികച്ച വിദേശഭാഷാ സിനിമ വിഭാഗത്തില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി മല്‍സരിച്ചത് ബര്‍ഫിയായിരുന്നു. പ്രിയങ്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബര്‍ഫിയിലെ ജില്മില് ചാറ്റര്‍ജി.
രഹസ്യ വിവാഹം
പ്രിയങ്കയുടെ രഹസ്യ വിവാഹം അടുത്തിടെ നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. അടുത്തിടെ പ്രിയങ്ക സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നത്. അസമിലേക്ക് വാരാന്ത്യ ട്രിപ്പിന് പോവുന്നതിനിടയിലാണ് പ്രിയങ്ക ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മാത്രം കൈയില്‍ കെട്ടുന്ന ഒരു ബ്രേസ് ലെറ്റ് പ്രിയങ്കയുടെ കൈയില്‍ കണ്ടതാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. എന്നാല്‍ തന്റെ രഹസ്യ വിവാഹ വാര്‍ത്തകള്‍ക്ക് മറുപടിയുമായി പ്രിയങ്ക തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.
പ്രിയങ്കയുടെ പ്രതികരണം തന്റെ വിവാഹ വാര്‍ത്തകള്‍ക്ക് മറുപടിയുമായി പ്രിയങ്ക തന്നെ രംഗത്തു വന്നതോടെയാണ് എല്ലാവരും സത്യാവസ്ഥ അറിഞ്ഞത്.ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു വിവാഹ വാര്‍ത്തകള്‍ക്ക് പ്രിയങ്ക മറുപടി പറഞ്ഞത്. ‘എന്തെല്ലാം തരം വാര്‍ത്തകളാണ് വരുന്നത്! ഇത് ഒരു തരം ചെകുത്താന്റെ കണ്ണ് ആണെന്നേ പറയാന്‍ സാധിക്കൂ! ശാന്തരാവൂ,ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ അറിയിക്കുന്നതായിരിക്കും പ്രിയങ്ക ട്വിറ്ററില്‍ ആരാധകരോട് പറഞ്ഞു.