ഈ വര്‍ഷം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ആഘോഷിച്ച ഒരു വിവാഹമായിരുന്നു പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും. പ്രിയ ദാമ്പത്യത്തിലേക്ക് കടന്നിട്ട് നാല് മാസം പൂര്‍ത്തിയാകുന്നു. പരസ്പരം മനസ്സലാക്കി ഞങ്ങഅളിപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് എന്നാണ് പ്രിയമാണി ഏറ്റവുമൊടുവില്‍ നല്‍കിയ അഭിമുഖത്തിലും പറഞ്ഞത്.മറ്റൊരു മതത്തില്‍ പെട്ട ആളെ വിവാഹം ചെയ്തതില്‍ ഇരുവീട്ടിലും പ്രശ്‌നങ്ങളുണ്ടായോ എന്ന ചോദ്യത്തിന്, ഇത് ഞങ്ങളുടെ ജീവിതമാണ്.. പിന്നെ വീട്ടുകാര്‍ക്ക് എന്ത് വിദ്വേഷമുണ്ടാവാനാണ് എന്നാണ് പ്രിയയുടെ മറുചോദ്യം. രണ്ട് മതത്തെയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു എന്നും പ്രിയ പറയുന്നു. വിവാഹ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ ലൊക്കേഷനിലേക്ക് മടങ്ങിയിരുന്നു. മുസ്തഫ അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. അതെന്റെ ഭാഗ്യമാണ്.വീട്ടില്‍ ഭര്‍ത്താവ് വരുന്നത് വരെ ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരിയ്ക്കുന്ന ഭാര്യയെ വേണം എന്ന സങ്കല്‍പമുള്ള ആളൊന്നുമല്ല മുസ്തഫ. ഞാന്‍ അഭിനയിക്കുന്നതിനോട് തന്നെയാണ് അദ്ദേഹത്തിന് താത്പര്യം.സിസിഎല്ലില്‍ വച്ചാണ് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നുമായിരുന്നില്ല. പരിചയപ്പെട്ടപ്പോള്‍, മുസ്തഫ നല്ല സുഹൃത്താണെന്ന് ബോധ്യമായി. എന്നെ നന്നായി സംരക്ഷിക്കുന്നതായി അനുഭവപ്പെട്ടു. എല്ലാ പ്രണയവും പോലെ ഞങ്ങളുടെ സൗഹൃദം പിന്നെ പ്രണയത്തിലേക്ക് മാറുകയായിരുന്നു