priyadarshan-s-next-nimir-trailer-out

മഹേഷിന്റെ പ്രതികാരമല്ല ശെല്‍വന്റെ പ്രതികാരം! പ്രിയദര്‍ശന്റെ നിമിര്‍ ട്രെയിലര്‍ പുറത്ത് വിട്ടു.

Tamil

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ നിമിര്‍ എന്ന പേരില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.  സിനിമയില്‍ നിന്നും ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ മഹേഷ് എന്ന കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്.ചിത്രത്തില്‍ നിന്നും പുറത്ത് ട്രെയിലര്‍ മലയാളത്തിലും ഹിറ്റായിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും നിമിര്‍ വ്യത്യസ്തമായിരിക്കുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം റീമേക്ക് തന്നെയാണെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാവുന്നത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പല ട്രോളുകളും വരാന്‍ തുടങ്ങിയിരിക്കുകയാണ്.ദിലീഷ് പോത്തന്‍ കന്നി ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി സിനിമ് ദേശീയ പുരസ്‌കാരം വേദിയിലും എത്തിയിരുന്നു. സിനിമയുടെ റീമേക്കായി തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നിമിര്‍.സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയിലെ പ്രധാന രംഗങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ ട്രെയിലര്‍ മലയാളത്തിലും ഹിറ്റായിരിക്കുകയാണ്.മഹേഷിന്റെ പ്രതികാരം ഇടുക്കിയെ പശ്ചാതലമാക്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയായിരുന്നു. അത് തമിഴിലെത്തുമ്പോള്‍ അവരുടെ അഭിരുചിക്കനുസരിച്ച് കഥ മാറുകയാണ്. തമിഴ്‌നാട്ടിലെ തേനി, തെങ്കാശി എന്നിവിടങ്ങളെ ആധാരമാക്കിയായിരിക്കും നിമിര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. അല്ലാതെ ഒരു കോപ്പിയടി ആയിരിക്കില്ലെന്ന് പ്രിയദര്‍ശന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.മലയാളത്തില്‍ ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളുടെ കഥ കോര്‍ത്തിണക്കിയ സിനിമ തമിഴിലെത്തുമ്പോള്‍ ഹിന്ദു കുടുംബങ്ങളായി മാറുകയാണ്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply