നിനക്ക് പിറന്നാളാശംസകള്‍, പ്രിയദര്‍ശന്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസ തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂവെന്നും അദ്ദേഹം കുറിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. മണിക്കൂറുകള്‍ കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ കല്യാണി പ്രിയദര്‍ശന്റെ കുറിപ്പ് വന്നതോടെയാണ് നീ ആരാണെന്നത് വ്യക്തമായത്.പ്രിയദര്‍ശന്റെ ആശംസ ആര്‍ക്കാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയത്. ഇതോടെയാണ് നീ ആരാണെന്നത് വ്യക്തമായത്. രണ്ട് പേര്‍ മാത്രം അറിയേണ്ട കാര്യമായിരുന്നുവെങ്കില്‍ അത് എസ്എംഎസിലൂടെയോ, മെസഞ്ചറിലൂടെയോ അറിയിച്ചാല്‍ പോരായിരുന്നോ എന്ന തരത്തിലും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.ആര്‍ക്ക് വേണ്ടിയാണെന്നറിയിക്കാതെയാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തത്. നിനക്കും എനിക്കും മാത്രമേ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാവുള്ളൂവെന്നും അദ്ദേഹം കുറിച്ചിരുന്നു.