വിവാഹശേഷമുള്ള പ്രിയാമണിയുടെ ആദ്യ പിറന്നാള്‍ ഗംഭീരമാക്കി ഭര്‍ത്താവ് മുസ്തഫ

priya-mani-s-birthday-video

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. കൂടുതലായും തെന്നിന്ത്യയില്‍ ആയതിനാല്‍
തെന്നിന്ത്യയുടെ താരസുന്ദരിയെന്നാണ് പ്രിയാമണിയും അറിയപ്പെടുന്നത്. പാലക്കാട് സ്വദേശിനിയായ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞത്.

അന്യമതത്തിലുള്ള ആളുമായി പ്രിയാമണി പ്രണയത്തിലാണെന്നുള്ളത് വലിയ വാര്‍ത്തയായിരുന്നു. ഏറെ നാളുകളായി കൊണ്ട് നടന്ന പ്രണയം ലളിതമായൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആവുന്നതേയുള്ളു. വിവാഹത്തിന് ശേഷമുള്ള നടിയുടെ പിറന്നാള്‍ ഇരുവരും ചേര്‍ന്ന് ആഘോഷിച്ചിരുന്നു.

പ്രിയാമണി

പ്രിയാമണി

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലും പ്രിയാമണി നായികയായി അഭിനയിച്ചിരുന്നു. വെറും ഏഴ് മലയാള സിനിമകള്‍ മാത്രമേ പ്രിയാമണി ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന പ്രിയാമണിയും സുഹൃത്ത് മുസ്തഫയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞത്. വ്യത്യസ്ത മതവിഭാഗത്തില്‍ ഉള്ളവരാണെങ്കിലും ലളിതമായി ഒരു രജിസ്റ്റര്‍ മ്യാരേജ് ആയിരുന്നു ഇരുവരും സ്വീകരിച്ചത്.

 ആദ്യ പിറന്നാള്‍ ആഘോഷം

ആദ്യ പിറന്നാള്‍ ആഘോഷം

ജൂണ്‍ 4 ന് പിയാമണിയുടെ 34-ാം പിറന്നാള്‍ ആയിരുന്നു. ഇത്തവണത്തെ പിറന്നാളിനൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പ്രിയാമണിയുടെയും മുസ്തഫയുടെയും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നു. അത് ഗംഭീരമാക്കാന്‍ ഭര്‍ത്താവ് മുസ്തഫയും തീരുമാനിക്കുകയായിരുന്നു. സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ കേക്ക് മുറിച്ചായിരുന്നു ഇരുവരും ആ ദിവസം ആഘോഷമാക്കിയത്. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തൊട്ട് പിന്നാലെ ഇത് വൈറലാവുകയും ചെയ്തിരുന്നു.

ലളിതമായ വിവാഹം

മുംബൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുസ്തഫയോടുള്ള പ്രണയം പ്രിയാമണി തുറന്ന് പറഞ്ഞത്. അത് പറഞ്ഞതിന് ശേഷം പൊട്ടിക്കരഞ്ഞ് പോയിരുന്നതായും മുന്‍പ് അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞിരുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ ലളിതമായി വിവാഹം കഴിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബാംഗ്ലൂരില്‍ നിന്നും രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുകയായിരുന്നു.

മലയാളത്തിലേക്കുള്ള തിരിച്ച് വരവ് 2014 ല്‍ പുറത്തിറങ്ങിയ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമയിലായിരുന്നു അവസാനമായി പ്രിയാമണി മലയാളത്തില്‍ അഭിനയിച്ചത്. നീണ്ട ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ആഷിക് വന്ന ദിവസം എന്ന സിനിമയിലൂടെയാണ് പ്രിയാമണി മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. ഓലപ്പീപ്പി എന്ന സിനിമയുടെ സംവിധായകനായ ക്രിഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈനി എന്ന് പേരുള്ള കഥാപാത്രത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്.

ജീവിതവുമായിട്ടുള്ള സാമ്യം