prithviraj-s-vishu-celebration-pics-trending-in-social-media
Featured

സുപ്രിയയ്ക്കും അല്ലിക്കുമൊപ്പം പൃഥ്വിയെത്തി! 100 കോടി ജാഡ ഇല്ലാതെ താരപുത്രന്‍റെ ആഘോഷം

നടന്‍, നിര്‍മ്മാതാവ്, ഗായകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെ സാന്നിധ്യം അറിയിച്ച പൃഥ്വിരാജ് ഇപ്പോള്‍ സംവിധാനം കൂടി സ്വായത്തമാക്കിയിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും പിന്നിലെ കാര്യങ്ങളിലായിരുന്നും അദ്ദേഹത്തിന്റെ നോട്ടമെന്ന് പലരും മനസ്സിലാക്കിയത് ഇപ്പോഴായിരുന്നു. നവാഗത സംവിധായകനാണെന്നതിന്റെ യാതൊരുവിധ പരിഭ്രമവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്ന് മാത്രവുമല്ല പുറമേ വളരെ കൂളായാണ് പൃഥ്വി എല്ലാവരോടും ഇടപെട്ടതെന്നും വ്യക്തമാക്കി നിരവധി പേരാണ് എത്തിയത്. 1000 ല്‍ അധികം ആളുകള്‍ പങ്കെടുത്ത രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തിന് യാതൊരുവിധ ടെന്‍ഷനുമുണ്ടായിരുന്നിലെന്ന് ഷാജോണ്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ അങ്ങ് ചെയ്യുകയല്ലേ ചേട്ടായെന്നായിരുന്നു പൃഥ്വിയുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ലൂസിഫര്‍ കുതിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് സന്നിവേശിപ്പിക്കുന്ന മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയേയും മനോഹരമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28നായിരുന്നു സിനിമയെത്തിയത്. പ്രത്യേകിച്ച് യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെ, അധികം വാചാലനാവാതെയായിരുന്നു പൃഥ്വിരാജ് എത്തിയത്. പ്രേക്ഷകരാണ് സിനിമ.ക്കെുറിച്ച് സംസാരിക്കേണ്ടതെന്നും അനാവശ്യ പ്രതീക്ഷകള്‍ നല്‍കാതിരിക്കുന്നതിനും വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തവണത്തെ വിഷു ഏറെ പ്രധാനപ്പെട്ടതായിരുന്നു ഇവര്‍ക്ക്.

പൃഥ്വിരാജിന്‍റെ വിഷു

അമ്മയ്‌ക്കൊപ്പം

സംവിധാനമെന്ന വലിയ മോഹം സാക്ഷാത്ക്കരിച്ചതിന്‍റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ മനസ്സിലുള്ള ഈ മോഹത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ടിയാന്‍റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ലൂസിഫര്‍ ഉരുത്തിരിഞ്ഞുവന്നത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ സിനിമയ്ക്ക് തുടക്കം മുതലേ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി പൃഥ്വിയും സുപ്രിയയും വിദേശത്തേക്ക് പോയിരുന്നു. അവധിയാഘോഷമൊക്കെ കഴിഞ്ഞ് അടുത്ത സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. അമ്മയ്ക്കും സുപ്രിയയുടെ കുടുംബത്തിനുമൊപ്പമായാണ് പൃഥ്വിരാജ് വിഷു ആഘോഷിച്ചത്.

അമ്മയ്‌ക്കൊപ്പം

വിഷുവായാലും ഓണമായാലും ആഘോഷത്തിനായി മക്കള്‍ അമ്മയ്ക്കൊപ്പമെത്തണമെന്ന് നേരത്തെ തന്നെ മല്ലിക സുകുമാരന്‍ നിര്‍ദേശിച്ചിരുന്നു. കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിലാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. ലൂസിഫറുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും രാജു തനിക്കരികിലേക്ക് ഒാടിയെത്തിയതിനെക്കുറിച്ച് നേരത്തെ താരമാതാവ് വാചാലയായിരുന്നു. അമ്മയ്ക്കൊപ്പമാണ് ഇത്തവണ സുപ്രിയയും പൃഥ്വിരാജും വിഷു ആഘോഷിച്ചത്. വിഷു ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഫോട്ടോ വൈറലായി

ലൂസിഫര്‍ സന്തോഷം

സുപ്രിയയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അത് വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഇരുവരും ചിത്രങ്ങളുമായും വിശേഷങ്ങള്‍ പങ്കുവെച്ചുമൊക്കെ എത്താറുണ്ട്. ലൂസിഫര്‍ തിരക്കുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും മാറി നിന്ന പൃഥ്വിയെ കാണാനായി സുപ്രിയയും അലംകൃതയും ലൊക്കേഷനിലേക്കെത്തിയിരുന്നു. ഡയറക്ടര്‍ സാറിന്‍റെ തിരക്കിനെക്കുറിച്ച് വാചാലയായിരുന്നു താരപത്നി. സിനിമ റിലീസ് ചെയ്തതിന് ശേഷവും വീട്ടിലേക്കില്ല എന്നാണെങ്കില്‍ തങ്ങള്‍ മുംബൈയിലേക്ക് പോവുമെന്ന ഭീഷണിയുമായും സുപ്രിയ എത്തിയിരുന്നു.

Leave a Reply