മലയാള സിനിമയിലെ അനശ്വരനായ പത്മരാജന്‍ 1983 ല്‍ സംവിധാനം ചെയ്ത ‘കൂടെവിടെ..?’ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ മലയാളത്തിന്‍റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും. പൃഥ്വിരാജ് ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഈ ബോളിവുഡ് ചിത്രത്തിലൂടെയാകും പൃഥ്വിരാജ് സംവിധാന രംഗത്തേയ്ക്ക് കടക്കുക. അതിനു ശേഷമാകും മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യുക.

prithviraj remakes padmarajan movie

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു.

പ്രകാശ് മൂവിടോണിന്‍റെ ബാനറില്‍ നടന്‍ പ്രേംപ്രകാശാണ് ‘കൂടെവിടെ..?’ നിര്‍മ്മിച്ചത്. മമ്മൂട്ടി, സുഹാസിനി, റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. റഹ്മാന്‍റെ ആദ്യ ചിത്രമായിരുന്നു ഇത്. ക്യാപ്റ്റന്‍ തോമസായി മമ്മൂട്ടിയും, ആലീസ് എന്ന ടീച്ചറായി സുഹാസിനിയും, രവി പുത്തൂരാന്‍ എന്ന വിദ്യാര്‍ത്ഥി കഥാപാത്രമായി റഹ്മാനും തകര്‍ത്തഭിനയിച്ച സിനിമയാണ് ‘കൂടെവിടെ..?’.

പത്മരാജന്‍റെ തന്നെ ‘വാസന്തി’ എന്ന കഥയുടെ ദൃശ്യാവിഷ്ക്കരമായിരുന്നു ഈ ചിത്രം