നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍, പൃഥ്വിരാജിന് വിജയം മാത്രം! ഇനി തകര്‍ക്കുന്നതും പൃഥ്വി തന്നെ!

സൂപ്പര്‍ സ്റ്റാര്‍ താരപദവിയിലെത്താന്‍ നടന്‍ പൃഥ്വിരാജിന് അധിക താമസം വേണ്ടി വന്നിരുന്നില്ല. അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നതോടെ പൃഥ്വിയ്ക്ക് നല്ല കാലം തന്നെയാണ്. ക്രിസ്തുമസ് റിലീസിനെത്തിയ ‘വിമാനം’ ആണ് പൃഥ്വി അവസാനം അഭിനയിച്ച സിനിമയെങ്കില്‍ വ്യത്യസ്ത തരംഗങ്ങളുമായി വന്ന നാല് സിനിമകളായിരുന്നു 2017 ല്‍ റിലീസ് ചെയ്തിരുന്നത്.ബോക്‌സ് ഓഫീസില്‍ ഞെട്ടിക്കുന്ന കളക്ഷന്‍ നേടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. അതില്‍ 50 കോടി ക്ലബ്ബില്‍ കയറിയ സിനിമയും ഉണ്ടായിരുന്നു. ഹൊറര്‍, ത്രില്ലര്‍, ആക്ഷന്‍, ഡ്രാമ ഫിലിം എന്നിങ്ങനെ വ്യത്യസ്ത ഗണത്തില്‍ പെട്ട സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായിരുന്നു പൃഥ്വിയുടെ വിജയം.പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വിജയങ്ങള്‍ മാത്രം സമ്മാനിച്ച വര്‍ഷമായിരുന്നു 2017. മികച്ച സിനിമകള്‍ മാത്രം സമ്മാനിച്ച പൃഥ്വി പുതിയ വര്‍ഷത്തിലും ഞെട്ടിക്കാനുള്ള വരവാണ്. ബിഗ് റിലീസ് സിനിമകള്‍ പലതും അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.2017 ല്‍ പൃഥ്വിയുടെ എല്ലാ സിനിമകളും വ്യത്യസ്തമായിരുന്നു എന്നതാണ് പ്രധാന കാര്യം. ഹൊറര്‍, ത്രില്ലര്‍, ആക്ഷന്‍, ഡ്രാമ ഫിലിം എന്നിങ്ങനെ വ്യത്യസ്ത ഗണത്തില്‍ പെട്ട സിനിമകളായിരുന്നു എത്തിയത്. പ്രണയം, കോമഡി, സീരിയസ് കഥാപാത്രം എല്ലാം അതിന് യോജിച്ച രീതിയില്‍ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.നിലവില്‍ പുതിയ വര്‍ഷത്തില്‍ പൃഥ്വിരാജ് നായകനാവുന്ന മൂന്ന് സിനിമകളാണുള്ളത്. രണം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുകയാണ്. ഒപ്പം മൈസ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു. അതിനൊപ്പം പേരിടാത്ത അഞ്ജലി മേനോന്‍ ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ട്.