പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദി ജനുവരി 26 ന് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. സിനിമ റിലീസായി ഒരു മാസം പിന്നിട്ടിട്ടും ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് സിനിമ നടത്തുന്നത്. ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം കാഴച വെക്കാന്‍ ആദിയ്ക്ക് കഴിഞ്ഞിരുന്നു.രാജാവിന്റെ മകന് എന്ന പേരിലാണ് പ്രണവ് സിനിമയിലെത്തിയ്ത. അച്ഛനെ പോലെ തന്നെ സിനിമയില്‍ നായകനായി അഭിനയിക്കുന്നതിനൊപ്പം ഒരു പാട്ട് പാടി തകര്‍ക്കാനും പ്രണവിന് കഴിഞ്ഞിരുന്നു. പ്രണവ് സിനിമയില്‍ പാടിയ വീഡിയോ ഗാനം പുറത്ത് വന്നിരിക്കുകയാണ്.
പ്രണവിന്റെ ആദിയില്‍ നായകനായുള്ള മാത്രമല്ല ഒരു ഗായകനായിട്ടുള്ള അരങ്ങേറ്റവും കണ്ടിരുന്നു. ആക്ഷനും സംഗീതത്തിനും പ്രധാന്യം നല്കി നിര്‍മ്മിച്ച സിനിമയില്‍ ജിപ്സി വുമണ്‍ എന്ന് തുടങ്ങു പാട്ടായിരുന്നു പ്രണവ് പാടിയിരുന്നത്.ആരാധകര്‍ക്ക് വേണ്ടി സിനിമയില്‍ നിന്നും ആ വീഡിയോ ഗാനം പുറത്ത് വന്നിരിക്കുകയാണ്. ആദിയുടെ ഫേസ്ബുക്കിലെ ഔദ്യേഗിക പേജിലൂടെയായിരുന്നു ഇക്കാര്യം പുറത്ത് വിട്ടത്. അതിനുള്ളില്‍ യൂട്യൂബില്‍ നിന്നും പാട്ട് കണ്ടവരുടെ എണ്ണം കൂടിയിരിക്കുകയാണ്.
ഇംഗ്ലീഷിലുള്ള പാട്ടിന് വരികളെഴുതിയതും പ്രണവ് തന്നെയാണെന്നുള്ളതാണ് പ്രത്യേകത. അനില്‍ ജോണ്സണ് ആണ് വരികള്‍ക്ക് ഈണം പകര്‍ന്നത്. പാട്ടിലൂടെ പ്രണവിന് ഒരുപാട് അഭിനന്ദനവും കിട്ടിയിരിക്കുകയാണ്.2018 ല്‍ റിലീസിനെത്തിയ ബ്ലോക്ബസ്റ്റര്‍ സിനിമ ആദിയാണ്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസാധ്യമായ മെയ്വഴക്കം എന്നാണ് പ്രണവിനെ എല്ലാവരും വിശേഷിപ്പിച്ചത്.