pranavmohanlal response after aadhi release
Featured

ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ പ്രണവ് പ്രമോഷനിലും അഭിമുഖങ്ങളിലുമൊന്നും പങ്കെടുക്കില്ല

മോഹന്‍ലാല്‍ ആരാധകരടക്കമുള്ള സിനിമാപ്രേമികള്‍ ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ജനുവരി 26നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. കാത്തിരിപ്പ് തുടരുന്നതിനിടയില്‍ സിനിമയുടെ സെക്കന്‍ഡ് ടീസര്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഫേസ്ബുക്കിലൂടെ മോഹന്‍ലാലായിരുന്നു ടീസര്‍ പുറത്തുവിട്ടത്.
മുന്‍പ് കണ്ടതില്‍ നിന്നും വ്യത്യസ്തമായി ആക്ഷന്‍ ഹീറോയായ ആദിത്യ മോഹനെയാണ് ഈ ടീസറില്‍ കണ്ടത്. കുടുംബ ചിത്രമാണെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള ടീസറിനും ട്രെയിലറിനും പിന്നാലെയാണ് ആക്ഷന്‍ രംഗങ്ങള്‍ എത്തിയത്. ഇതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്. ആദിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചര്‍ച്ചകളും തുടരുകയാണ്.സഞ്ചാരപ്രിയനാണ് പ്രണവ്. നിരവധി സ്ഥലങ്ങള്‍ നേരത്തെ ഈ താരപുത്രന്‍ സന്ദര്‍ശിച്ചിരുന്നു. ചില സ്ഥലങ്ങളെക്കുറിച്ചുള്ള യാത്രാവിവരണം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദി റിലീസിന് തയ്യാറെടുക്കുന്നതിനിടയില്‍ പ്രണവ് ഹിമാലയന്‍ യാത്രയുടെ തയ്യാറെടുപ്പുകളിലാണെന്നുള്ള വിവരം സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടത്.സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കോ, മറ്റ് അഭിമുഖങ്ങളിലോ താന്‍ പങ്കെടുക്കില്ലെന്നുള്ള കാര്യത്തെക്കുറിച്ച് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ജിത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.ശരിക്കുമൊരു ആക്ഷന്‍ സിനിമയാണ് ആദിയെന്ന തരത്തിലുള്ള പ്രതീക്ഷയുമായി തിയേറ്ററുകളിലേക്കെത്തുന്നവരെ ആദി നിരാശപ്പെടുത്തിയേക്കാം, ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ രംഗങ്ങള്‍ നേരത്തെ പുറത്തുവിട്ട ട്രെയിലറിലോ ടീസറിലോ ഉള്‍പ്പെടുത്താതിരുന്നത്.

Leave a Reply