pranav-mohanlal-latest-photo-getting-viral-in-social-media

മോഹന്‍ലാലിന്റെ മകനായ പ്രണവ് ലളിതജീവിതത്തിന്റെ വക്താവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവിധ സുഖ സൗകര്യങ്ങളും ലഭ്യമാണെങ്കിലും ലളിതമായി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നതിനോട് പോലും താല്‍പര്യമില്ലെന്ന് പ്രണവ് നേരത്തെ വ്യക്തമാക്കിയതാണ്.താരജാഡയില്ലാത്ത താരപുത്രനാണ് പ്രണവെന്ന് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം സാക്ഷ്യപ്പെടുത്താറുണ്ട്. വാക്കില്‍ മാത്രമല്ല ജീവിതത്തിലും ആ ലാളിത്യം കാത്ത് സൂക്ഷിക്കുന്നയാളാണ് താനെന്ന് പ്രണവ് വീണ്ടും തെലിയിച്ചിരിക്കുകയാണ്. ആദിയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സംവിധായകന്‍ ജിത്തു ജോസഫാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവിട്ടത്.പ്രണവിനോടൊപ്പം അഭിനയിക്കുന്നത് വളരെ എളുപ്പമാണെന്നും നന്നായി പിന്തുണയ്ക്കുന്ന പ്രകൃതക്കാരനാണെന്നും സഹതാരമായ അദിതി പറഞ്ഞിരുന്നു. ചിത്രീകരണം ഇല്ലാത്തപ്പോഴും പ്രണവ് സെറ്റിലെത്താറുണ്ടായിരുന്നു.പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്ന പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനുവരി 26ന് ആദി തിയേറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്ലൈറ്റ്സും ഇതേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.