തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ തൃഷ മലയാള സിനിമയിലേക്ക് വരുന്നുവെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തായ നിവിന്‍ പോളിയുടെ നായികയായി ഹെ ജൂഡ് എന്ന സിനിമയിലൂെടയാണ് താരം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്.ഹേയ് ജൂഡിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി എത്തിയിട്ടുള്ളത്.സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തന്ന താരമാണ് നിവിന്‍ പോളി. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന നിര്‍ബന്ധം ഈ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ ജൂഡിനെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ താന്‍ സന്തോഷവാനായിരുന്നുവെന്ന് താരം പറയുന്നു. ഹേയ് ജൂഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഇതുവരെ കാണാത്ത ലുക്കിലാണ് നിവിന്‍ പോളി ഈ ചിത്രത്തിലെത്തുന്നത്. ശരീരഭാരം വര്‍ധിപ്പിച്ച് തടിച്ചുരുണ്ട താരത്തെയാണ് കാണാന്‍ കഴിയുക. ജൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളിയായി തോന്നിയിരുന്നുവെങ്കിലും മോഹിപ്പിക്കുന്നൊരു കഥാപാത്രം കൂടിയായിരുന്നു.തെന്നിന്ത്യന്‍ താരറാണി തൃഷ ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. ജൂഡിന്റെ അടുത്ത സുഹൃത്തായാണ് താരമെത്തുന്നത്.ഇന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന സംവിധായകരിലൊരാളായി മാറിയ ശ്യാമപ്രസാദിന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തൃഷ പ്രതികരിച്ചിട്ടുള്ളത്.