ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നായികമാര്‍ക്ക് മടി, തൃഷ അഡ്വാന്‍സ് തിരിച്ചു നല്‍കി, ലക്ഷ്മി പറഞ്ഞത്?

പണ്ടേ തമിഴ് സിനിമയ്കക്കകത്ത് മന്മദന്‍ എന്നാണ് ചിമ്പു എന്ന സിലമ്പരസന്‍ അറിയപ്പെടുന്നത്. ചിമ്പുവിനൊപ്പം അഭിനയിച്ചാല്‍ നായികമാര്‍ക്ക് ചീത്തപ്പേര് ഉറപ്പാണ്. ഇപ്പോഴിതാ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നടിമാരെല്ലാം വിസമ്മതിയ്ക്കുന്നു എന്ന് വെളിപ്പെടുത്തല്‍. ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രമായ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് നടനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വന്‍ പരാജയമായിരുന്നു.ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ ചിമ്പുവിനെതിരെ തുറന്നടിച്ചത്. സംവിധായകന്‍ അധിക് രവിചന്ദ്രന്‍ കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മ്മാതാവ് ചിമ്പുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.ഒരു നായികമാര്‍ പോലും ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയാറായിരുന്നില്ലത്രെ. വിണൈത്താണ്ടി വരുനായ എന്ന ചിത്രത്തിലെ ചിമ്പുവിന്റെ നായിക തൃഷ മേടിച്ച അഡ്വാന്‍സ് തിരിച്ചു നല്‍കി എന്നാണ് നിര്‍മാതാവ് പറഞ്ഞത്.ലക്ഷ്മി മേനോന്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞു. അവരെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ കൊച്ചി വരെ പോയെങ്കിലും ഫലമുണ്ടായില്ലത്രെ.ഇസിആറിലെ ഹോട്ടലില്‍ ചിമ്പു ആഢംബരമായി പണം ചെലവഴിച്ചു. ഇതേക്കുറിച്ച് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചോദിച്ചപ്പോള്‍ അയാളെ സിനിമയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് അയാളെ പുറത്താക്കേണ്ടി വന്നു.ഇപ്പോള്‍ ഞാന്‍ നടുറോഡില്‍ നില്‍ക്കുകയാണ്. ഇങ്ങനെയൊരു അവസ്ഥ എനിക്കുണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല. ചിമ്പുവിന്റെ ഇത്തരം പെരുമാറ്റങ്ങള്‍ കൊണ്ട് 18 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൈക്കിള്‍ രായപ്പന്‍ പറഞ്ഞു.