nivinpaulys daughter rose teresa first photo goes viral
Film News

നിവിന്‍ പോളിയുടെ മകള്‍ റോസ് തെരേസയുടെ ആദ്യ ഫോട്ടോ വൈറല്‍

നിവിന്‍ പോളിയുടെ മകന്‍ ദാവീദ് എന്ന ദാദ അച്ഛനെക്കാള്‍ വലിയ സ്റ്റാറാണ് സോഷ്യല്‍ മീഡിയയില്‍. ദാദയുടെ ഒരു ഫോട്ടോ കിട്ടിയാല്‍ നിമിഷ നേരം കൊണ്ട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകും. ഇപ്പോഴിതാ ദാവീദിന് പിന്നാലെ കൊച്ചു പെങ്ങളുടെ ചിത്രവും.അതെ, നിവിന്‍ പോളി – റിന്ന ദമ്പതികളുടെ മകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആദ്യമായാണ് നിവിന്റെ മകള്‍ റോസ് തെരേസയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയ്ക്ക് കിട്ടുന്നത്. കുഞ്ഞിനെ കാണണ്ടേ.ഇതാണ് വൈറലാകുന്ന ഫോട്ടോ, നിവിന്‍ പോളി ആരോടോ ഗൗരവത്തില്‍ സംസാരിക്കുമ്പോള്‍ അവിടെ ഇരുന്ന് കളിക്കുകയാണ് കൊച്ച് റോസ് തെരേസ.പൃഥ്വിയുടെ മകള്‍ അലംകൃതയ്ക്ക് ശേഷം മലയാളത്തിലെത്തിയ ഭാവി നായികയാണ് റോസ് തെരേസ എന്നാണ് ആരാധകര്‍ പറയുന്നത്.നിവിന്റെ മകന്‍ ഇതിനോടകം സ്റ്റാറായിക്കഴിഞ്ഞു. ദാദയുടെ പല ഭാവത്തിലുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടന്നിരുന്നു. ഭാവിയിലെ പൃഥ്വിയുടെ നായകന്മാരില്‍ ഒരാളാണ് ദാദ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
2010 ലാണ് നിവിനും റിന്നയും പ്രണയത്തിലൂടെ വിവാഹത്തിലെത്തിയത്. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് ദാദ വന്നു. 2017 മെയ് മാസത്തിലാണ് റോസ് തെരേസയുടെ ജനനം.അതേ സമയം ദാദയുടെയും റോസിന്റെയും അപ്പന്‍ നിവിന്‍ തിരക്കിലാണ്. ഹേ ജൂഡ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നിവിന്‍ പോളിയും ആരാധകരും.

Leave a Reply