ലാലേട്ടനൊപ്പമുളള ആ പന്ത്രണ്ട് ദിനങ്ങള്‍ മറക്കാനാകില്ല! മനസ് തുറന്ന് നിവിന്‍ പോളി
കായംകുളം കൊച്ചുണ്ണിക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേള മുതല്ക്കു തന്നെ വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം ആയിരിക്കും സമ്മാനിക്കുക. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്ക്കുകളിലുളള ചിത്രം ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലാലേട്ടനും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലാലേട്ടനൊപ്പം അഭിനയിച്ച അനുഭവം നിവിന്‍ പങ്കുവെച്ചിരുന്നു. ലാലേട്ടനൊപ്പ്ം അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നാണ് നിവിന്‍ പറയുന്നത്.
കായംകുളം കൊച്ചുണ്ണി
നിവിന്‍ പോളി തന്റെ കരിയറില്‍ ആദ്യമായി ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുളള റോഷന് ഇത്തവണ ചരിത്ര സിനിമയുമായി എത്തുവെന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. റോഷന്റെ മേക്കിങ്ങും നിവിന്റെ പ്രകടനവുമാണ് ചിത്രത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ ഒരു ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയായുളള നിവിന്റെ പ്രകടനത്തിനായി എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.
വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. എസ്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് പ്രിയ. നിവിന്‍ പോളിയുടെ നായികയായി ആദ്യമായാണ് നടി അഭിനയിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ബാബു ആന്റണി,സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ലാലേട്ടനും നിവിനും
കായംകുളം കൊച്ചുണ്ണിയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് ലാലേട്ടന് എത്തുന്നത്. കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കരപ്പക്കിയായാണ് താരമെത്തുന്നത്. കൊച്ചുണ്ണിയുടെ രക്ഷകനായി എത്തുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ലാലേട്ടന് എത്തുക. നിവിന്റെയും ലാലേട്ടന്റെയും സാന്നിദ്ധ്യമാവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൊച്ചുണ്ണി, നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ലാലേട്ടന് കൂടി എത്തിയതോടെയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ എല്ലാം മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായത്.
തരംഗമായി പോസ്റ്ററുകള്‍
ചിത്രത്തിന്റൈതായി പുറത്തിറങ്ങിയ പോസ്റ്ററുകള്ക്കൊല്ലം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ലഭിച്ചിരുന്നത്. ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു ആദ്യം പുറത്തിറങ്ങിയിരുന്നത്. കായംകുളം കൊച്ചുണ്ണിയായി അതിശയിപ്പിക്കുന്ന മേക്ക് ഓവറിലാണ് നിവിനെ കാണിച്ചിരുന്നത്. ലാലേട്ടനെ കാണിച്ചുളളതും ചിത്രത്തിന്റെ മറ്റു ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.
നിര്‍മ്മാണം
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 40 കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നേരത്തെ പടുകൂറ്റന്‍ സെറ്റുകളുടെ സഹായത്താലായിരുന്നു ചിത്രീകരിച്ചിരുന്നത്.
ലാലേട്ടനെക്കുറിച്ച് നിവിന്‍
ഖലീജ് ടൈംസുമായുളള അഭിമുഖത്തിലായിരുന്നു ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ അനുഭവം നിവിന്‍ പങ്കുവെച്ചിരുന്നത്. കൊച്ചുണ്ണിയില്‍ ലാലേട്ടനൊടൊപ്പം അഭിനയിച്ച ആ പന്ത്രണ്ട് ദിവസങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് നിവിന്‍ പറയുന്നു. ലാലേട്ടനെ പോലെയുളള ഒരു ഇതിഹാസ താരത്തില്‍ നിന്നും അഭിനയ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുകാ എന്നത് തന്നെ വലിയ കാര്യമാണ്. 12 ദിവസങ്ങളായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ അദ്ദേഹമുണ്ടായിരുന്നത്. ആ ദിവസങ്ങള്‍ കരിയറിലെ എറ്റവും മികച്ചവയായിരുന്നു. മറക്കാനാവാത്തൊരു അനുഭവമാണ് ലഭിച്ചത്. നിവിന്‍ പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ്
കായംകുളം കൊച്ചുണ്ണിയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മാത്രമായി രണ്ട് വര്‍ഷം വേണ്ടി വന്നുവെന്നും നിവിന്‍ പറയുന്നു. റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കഴിവും അര്‍പ്പണബോധവുമാണ് ഇതില്‍ നിന്നു മനസിലാക്കാന്‍ കഴിയുക. നിവിന്‍ അഭിമുഖത്തില്‍ പറഞ്ഞു.