
നിവിന്‍ പോളിയുടെ അടുത്ത പ്രേമം ‘ഗൗരി’യോട്.. നിവിനെ പോലെ പ്രണയിക്കാന്‍ വേറാരുമില്ല!
കായംകുളം കൊച്ചുണ്ണിയിലുടെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി. സിനിമയില്‍ നിന്നും അടുത്തിടെ പുറത്ത വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. കിടിലന്‍ ഡയലോഗ് ഡെലിവറിയും ദൃശ്യഭംഗിയുമുള്ള സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം സിനിമയില്‍ പ്രണയവും ഉണ്ടാവും.തട്ടത്തിന് മറയത്തിലെ വിനോദായി വന്നും പ്രേമത്തിലെ ജോര്‍ജായി വന്നും വ്യത്യസ്ത പ്രണയങ്ങളായിരുന്നു നിവിന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. നിവിന്‍ പോളിയുടെ ഓരോ സിനിമകളിലും മനോഹരമായൊരു പ്രണയം ഒളിഞ്ഞിരിക്കും. ഇനിയും അതുപോലൊരു സിനിമ കൂടി വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിവിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാനിരിക്കുന്നത്. സിനിമയ്ക്ക് ഗൗരി എന്നാണ് പേരിട്ടിരിക്കുന്നത്. ഇതൊരു റോമാന്റിക് ഫാമിലി ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല മാസ് ആക്ഷന്‍ സ്വഭാവവും സിനിമയ്ക്കുണ്ടാവുമെന്നാണ് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.
ചിത്രത്തില്‍ നിവിന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒക്ടോബറിലാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ കഥയെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ല. നിലവില്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന രാജ 2 വിന്റെ തിരക്കുകളിലാണ് വൈശാഖ്. ഈ സിനിമ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഗൗരി ആരംഭിക്കുന്നത്.