ചരിത്ര കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍പോളിയുടെ വേഷപ്പകര്‍ച്ചയുടെ ആദ്യ വുക്ക് പുറത്ത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ബോബി സഞ്ജയ്!യാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്. ചിത്രത്തിനായി കളരി പരിശീലനം ഉള്‍പ്പടെയുള്ള തയാറെടുപ്പുകള്‍ നിവിന്‍ പോളി നടത്തുന്നുണ്ട്.