nithya-menon-people-should-be-free-express-their-views-without-feeling-threatened

നടി നിത്യ മേനോന്‍ മലയാളി കുടുംബത്തിലാണ് ജനിച്ചത്. എന്നാല്‍ സിനിമയിലെത്തിയതിന് ശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ് നടി. ഇടക്കാലത്ത് മലയാള സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നെങ്കിലും തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു. വിജയ് നായകനായെത്തിയ മെര്‍സല്‍ ആയിരുന്നു നിത്യയുടെ അവസാന സിനിമ.വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് നടി. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രമാണ് നിത്യയുടെ പുതിയ സിനിമ. സിനിമയുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തില്‍ ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കായിരിക്കും പോവുകയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.വിചാരിക്കുന്നത് പോലെ ഈസിയായിരുന്നില്ല പ്രാണയുടെ ചിത്രീകരണമെന്നാണ് നടി പറയുന്നത്. രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമ തന്നെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. അന്നേരം നാല് ഭാഷകളിലൊരുക്കുന്ന സിനിമയുടെ കാര്യം എന്താവുമെന്നാണ് നിത്യ ചോദിക്കുന്നത്. അതില്‍ സന്തോഷമുള്ള കാര്യം ആ നാല് ഭാഷയും തനിക്ക് അറിയാവുന്നത് ആയിരുന്നതാണെന്നുമാണ് നടി പറയുന്നത്.ഇന്നത്തെ സമൂഹത്തില്‍ ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കായിരിക്കും പോവുകയെന്നും നടി പറഞ്ഞിരിക്കുകയാണ്. എന്ന് വിചാരിച്ച് എല്ലാ വൃത്തികേടുകളും എഴുതരുതെന്നും നടി പറയുന്നു.