nikhila-vimal-s-girl-next-door-look
Featured

ദിലീപിന്റെ നായിക ഇന്നെവിടെ എത്തി എന്ന് കണ്ടോ.. മലയാളത്തിലേക്കിനി ഇല്ലേ..?

ഒരു മലയാള സിനിമയ്ക്ക് ശേഷം അന്യഭാഷയിലേക്ക് ഭാഗ്യ പരീക്ഷണത്തിന് പോകുന്ന നായികമാരുടെ എണ്ണം കൂടുന്നു. മലയാളം വിട്ടാല്‍ ആദ്യം തമിഴ്. അവിടെ നിന്ന് തെലുങ്ക്.. പിന്നെ അവസരം കിട്ടിയാല്‍ ബോളിവുഡ്.. അതാണ് ലൈന്‍. ഇപ്പോഴിതാ ആ നിരയിലേക്ക് ദിലീപിന്റെ നായികയായി മലയാള സിനിമയിലെത്തിയ നിഖില വിമലും. മെദ മീഡ അഭയ് എന്ന ചിത്രത്തിലൂടെ തെലുങ്ക് ഇന്റസ്ട്രിയിലേക്ക് കടക്കുകയാണ് നിഖില. നാടന്‍ പെണ്‍കുട്ടിയായിട്ടാണ് നിഖില തെലുങ്ക് സിനിമാ ലോകത്തേക്ക് കടക്കുന്നത്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രമായി നിഖില എത്തുന്നു.ലവ് 24×7 എന്ന ചിത്രത്തിന് ശേഷം നിഖില നേരെ തമിഴിലേക്ക് പോയി. അവിടെ വെട്രിവേല്‍ എന്ന ചിത്രത്തില്‍ ശശികുമാരിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ചു.രണ്ട് തമിഴ് ചിത്രത്തിന് ശേഷം ഇതാ നിഖില വിമല്‍ തെലുങ്കിലേക്ക് ചേക്കേറുകയാണ്. കീര്‍ത്തി സുരേഷ്, സായി പല്ലവി, നിവേദ തോമസ് തുടങ്ങിയവരെ പോലെ ഇനി നിഖിലയെയും മലയാളത്തിന് തിരികെ കിട്ടില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.പഞ്ചിമുട്ടായി എന്ന തമിഴ് ചിത്രത്തിലാണ് നിഖില ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒന്‍പത് കുഴി സമ്പത്ത്, രംഗ എന്നിവയാണ് നിഖിലയുടെ മറ്റ് ചിത്രങ്ങള്‍. അരവിന്ദന്റെ അതിഥികള്‍ എന്ന മലയാള സിനിമയിലും നിഖില കരാറൊപ്പുവച്ചിട്ടുണ്ട്

Leave a Reply