nercha poovan
Featured Malayalam

പൂവൻകോഴി നായകനാകുന്ന ചിത്രം “നേർച്ചപ്പൂവൻ”

മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്ന ചിത്രം വരുന്നു. “നേർച്ചപ്പൂവൻ”

മലർ സിനിമാസും ജോ ആന്റ് ടിജു സിനിമാസും നിർമ്മിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന  നേർച്ചപൂവനിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പിടി പുതുമുഖ താരങ്ങളും രംഗത്തെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്  4 മ്യുസിക്കാണ്.

പരീക്ഷണ ചിത്രങ്ങളെ എന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്കായി ഒരു പുതിയ ചിത്രം കൂടി ഒരുങ്ങുന്നു. ചിത്രീകരണം ആരംഭിച്ച നേർച്ചപൂവൻ എന്ന ചിത്രത്തിലാണ് സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഒരു പൂവൻകോഴി നായകനാകുന്നത്. ചിത്രത്തിന് ഒരു ചിത്രകഥയുടെ പ്രതീതി നൽകുന്ന മനോഹരമായ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply