യുവതാരങ്ങള്‍ തമ്മില്‍ മത്സരിച്ച് മത്സരിച്ച് അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് മലയാള സിനിമയില്‍. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. ഇവരില്‍ ആരാണ് ഏറ്റവും സുന്ദരനായ നടന്‍?

മലയാളത്തിലെ ഏറ്റവും സുന്ദരനായ നടനാരാണെന്ന് ചോദിച്ചാല്‍ ഒരാളെ മാത്രം ചൂണ്ടി കാണിക്കുക വയ്യ. എന്നാല്‍ പ്രിയാമണിയിതാ തനിയ്ക്ക് ഇഷ്ടപ്പെട്ട മലയാളത്തിലെ മൂന്ന് നടന്മാരെ കുറിച്ച് പറയുന്നു. മൂന്ന് യുവതാരങ്ങളുടെ പേരാണ് പ്രിയ പറഞ്ഞത്.. അതില്‍ സൂപ്പര്‍താരങ്ങളില്ല!

പ്രിയ പറയുന്നത്

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലെ ഏറ്റവും സുന്ദരന്മാരായ മൂന്ന് നായക നടന്മാരെ കുറിച്ച് പ്രിയാമണി പറഞ്ഞത്. അവരില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്ല!

ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ പ്രിയ പറഞ്ഞ ആദ്യത്തെ പേര് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ്.

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനാണ് പ്രിയമാണിയുടെ കാഴ്ചപ്പാടില്‍ മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ ഒരാള്‍.

നിവിന്‍ പോളി

പ്രിയയ്ക്ക് ഇഷ്ടപ്പെട്ട മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ മൂന്നാമത്തെ പേര് നിവിന്‍ പോളിയുടേതാണ്. ഈ മൂവര്‍ക്കൊപ്പവും ഒരു സിനിമ പോലും പ്രിയ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.