മമ്മൂട്ടിയും മഞ്ജു വാര്യരും ചാക്കോച്ചനും, നീരജ് മാധവിന്‍റെ വിവാഹ വിരുന്നില്‍

Featured, Malayalam

കഴിഞ്ഞ ദിവസം വിവാഹിതനായ നീരജ് മാധവിന്റെ വിവാഹ സത്കാരമായിരുന്നു ബുധനാഴ്ച. കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. വെളുപ്പാന്‍കാലത്ത് വേളിയെന്നായിരുന്നു നീരജ് ഫേസ്ബുക്കില്‍ കുറിച്ചത്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്.

Image result for neeraj-madhav-reception-at-kochi-pics

കോഴിക്കോട് നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, ടൊവിനോ തോമസ്, സണ്ണി വെയിന്‍ തുടങ്ങിയവര്‍ കോഴിക്കോട് നടന്ന വിവഹ ചടങ്ങഇല്‍ പങ്കെടുത്തിരുന്നു. അജു വര്‍ഗീസടക്കമുള്ള താരങ്ങള്‍ നീരജിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് താരത്തിന് ആശംസ നേര്‍ന്നിരുന്നു. കോഴിക്കോട്ടെ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയില്‍ വെച്ച് റിസപക്ഷന്‍ നടത്തുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. സിനിമാ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

നീരജ് മാധവിന്‍രെ വിവാഹം

ബഡ്ഡി എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നീരജ് മാധവിന്റെ വിവാഹമായിരുന്നു ഏപ്രില്‍ രണ്ടിന്. കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയെയാണ് താരം വിവാഹം ചെയ്തത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജിനോട് നേരത്തെ അഭിമുഖങ്ങളിലൊക്കെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ചോദിക്കുന്നത് പതിവായിരുന്നു. പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ സമയമാവുമ്പോള്‍ പറയമെന്നായിരുന്നു താരത്തിന്റെ മറുപടി.

വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബ്രാഹ്മണാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടത്തിയത്.

പ്രണയിച്ച് വിവാഹിതരായി

നീരജ് മാധവിന്റെ വിവാഹം പ്രണയ വിവാഹമാണെന്ന കാര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സിനിമയിലെത്തിയ കാലം മുതല്‍ക്ക് തന്നെ താരത്തിനോട് പ്രണയത്തിനെക്കുറിച്ച് ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം കൃത്യമായി ആവര്‍ത്തിച്ചപ്പോഴും പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നില്ല.

Image result for neeraj-madhav-reception-at-kochi-pics

കൊച്ചിയിലെ വിവാഹ വിരുന്ന്

കോഴിക്കോട് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ക്രൗണ്‍പ്ലാസയില്‍ നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരുമടക്കം വന്‍താര നിര എത്തിയിരുന്നു.

മഞ്ജു വാര്യരുടെ വരവ്

മലയാളത്തിന്‍രെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ നവദമ്പതികളെ നേരിട്ട് അനുഗ്രഹിക്കുന്നതിനായി എത്തിയിരുന്നു. പതിവ് പോലെ നിറപുഞ്ചിരിയുമായി എത്തിയ താരത്തിന്‍രെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

മമ്മൂട്ടിയും പങ്കെടുത്തു

മെഗാസ്റ്റാറും യുവതാരത്തിന് ആശംസ നേരാനെത്തിയിരുന്നു. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഒപ്പം അഭിനയിച്ചതിനെക്കുറിച്ചും നീരജ് വാചാലനായിരുന്നു. മാമാങ്കത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ നീരജും എത്തുന്നുണ്ട്. മംഗലാപുരത്ത് വെച്ച് നടന്ന ചിത്രീകരണത്തില്‍ തന്റെ ഭാഗം ചിത്രീകരിച്ചുവെന്ന് നീരജ് വ്യക്തമാക്കിയിരുന്നു.

പേളിയായിരുന്നു താരം

പേളി മാണിയായിരുന്നു പരിപാടിയുടെ അവതാരക. ഇടയ്ക്ക് നവദമ്പതികള്‍ക്ക് താരം പണി കൊടുത്തോയെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Click Here :- മമ്മൂട്ടിയും മഞ്ജു വാര്യരും ചാക്കോച്ചനും, നീരജ് മാധവിന്‍റെ വിവാഹ വിരുന്നില്‍

Leave a Reply