Film News Tamil

പ്രണയം തുടങ്ങിയത് ഇങ്ങനെ.. !! ആ രഹസ്യം പരസ്യമാക്കി വിക്കി.. നിറ കണ്ണുകളോടെ നയൻസ്

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ പ്രണയകഥയാണ് നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവയുടേയും. കോളിവുഡ് സിനിമ ലോകത്തിന് ഇവർ രണ്ടു പേരും ഏറെ പ്രിയപ്പട്ടവരാണ്. അതിനാൽ തന്നെ താര വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പൊതു ചടങ്ങുകളിലും പുരസ്കാര വേദിയിലും താരങ്ങളെ കയ്യിൽ കിട്ടിയാൽ ആദ്യം ചോദിക്കുന്നത് ഭാവി പരിപാടിയെ കുറിച്ചായിരിക്കും. തെന്നിന്ത്യൻ പ്രേക്ഷകരുടെ ഡ്രീം ഗേളാണ് നയൻസ്. കഥാപാത്രം പോലെ തന്നെയാണ് വ്യക്തി ജീവിതത്തിലും താരം ബോൾഡാണ്. ഇങ്ങനെയുളള നയൻസ് എങ്ങനെ വിഘേനേഷുമായി പ്രണയത്തിലായി എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

ഇപ്പോഴിത നയൻസുമായുളള പ്രണയത്തെ കുറിച്ച് വിഘ്നേഷ് മനസ്സ് തുറക്കുകയാണ്. അതു ലേഡി സൂപ്പർ സ്റ്റാറിന്റെ മുന്നിൽ‌വെച്ചു തന്നെ. സിംഗപ്പൂരിൽ വെച്ച് നടന്ന അവാർഡ്ദാന ചടങ്ങിലായിരുന്നു നയൻസിനോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ച് വിഘ്നേഷ് മനസ്സ് തുറന്നത്. വിഘ്നേഷിന്റെ കഥയെ പ്രേക്ഷകരും വേദിയിലുണ്ടായ താരങ്ങളും കയ്യടിയോടെയാണ് സ്വീകരിച്ചത്.

Image result for nayanthara-vignesh-shivan-beautiful-love-story

നയൻസിനെ ആദ്യമായി കണ്ടത്

നവാഗത സംവിധായകനായിട്ടാണ് മാഡത്തെ ആദ്യം കാണാൻ എത്തിയത്…,എന്ന് പറഞ്ഞാണ് കഥ വിഘ്നേഷ് തുടങ്ങിയത്. പുതുമുഖ സംവിധായകനായ എന്നെ അവർ പ്രോത്സാഹിപ്പിച്ചു. കൗതുകത്തോടെയായിരുന്നു കഥ കേട്ടിരുന്നത്. കഥാപാത്രത്തെ കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു.. എന്ന് പറഞ്ഞ് വിഘ്നേഷ് നിർത്തി. ശേഷം അവർ എന്റെ കഥയുമായി പ്രണയത്തലായി എന്ന് പറഞ്ഞപ്പോൽ വേദിയിൽ നിന്ന് കയ്യടി ഉയരുകയായിരുന്നു. കഥയോട് മാത്രമേ പ്രണയം തോന്നിയുള്ളോ എന്ന അവതാരകയുടെ ചോദ്യത്തിന് നയൻസ് കണ്ണു നിറഞ്ഞ് ചിരിക്കുകയായിരുന്നു.

പ്രണയത്തിലായത്…

നാൻ റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ച് തുടങ്ങിയ ബന്ധമാണ്. ഞങ്ങളുടേതെന്ന് വിഘ്നേഷ് പറഞ്ഞു. താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യയാണ് നയൻതാര. അങ്ങേയറ്റം കഴിവുള്ള വ്യക്തിത്വം. അതുപോലെ തന്നെ വിനയവും സ്വകാര്യതയും ഒരു പോലെ കൊണ്ട് നടക്കുന്നയാളും. ഇത്രയും ഗുണങ്ങളുള്ള ഇവരെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും എന്നായിരുന്നു വിഘ്നേഷിന്റെ ചോദ്യം. ചിന്തയിലും സ്വപ്നങ്ങളിലും തന്നോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ആൾ എന്നായിരുന്നു വിഘ്നേഷിനെ കുറിച്ച ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞത്.

രഹസ്യമാക്കിയ പ്രണയം

നയൻസ്-വിഘ് നേഷ് പ്രണയം വളരെ വൈകിയാണ് പുറം ലോകത്തെത്തിയത്. സംവിധായകനുമൊപ്പമുള്ള ഹോളിഡേ ചിത്രങ്ങൾ നയൻസ് പങ്കുവെയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഇവരുടെ പ്രണയ വാർത്ത പുറം ലോകം അറിഞ്ഞത്. വാലന്റൈൻസ് ഡേ, ഹോളി, ദീപാവലി, പിറന്നാൾ എന്നു വേണ്ട എല്ലാ ആഘോഷങ്ങളും ഇരുവരും ഒരുമിച്ചായിരുന്നു ആഘോക്കുന്നത്. കഴിഞ്ഞു പോയ വാലൈന്റൻസ് ഡേയ്ക്ക് ഒരു കുടം റോസ്പ്പൂക്കളായിരുന്നു നയൻസ് വിക്കിയ്ക്ക് സമ്മാനിച്ചത്. ഇവർ മൂക്കുരുമി നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു

ഇനി വിവാഹം

2019 അവസാനത്തോടെ വിവാഹ നിശ്ചയമുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ് ഇത് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ കല്യാണ തീയതിയെ കുറിച്ച് ധാരണയില്ലെന്നും ഇവർ പറയുന്നു. വിവാഹ ശേഷവും നയൻസ് അഭിനയിക്കുമെന്നുളള സമാധനത്തിലാണ് ആരാധകർ. നയൻസിന്റെ കഴിവിനെ അത്രയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് വിഘ്നേഷ്. വിവാഹ ശേഷം താരത്തെ ഒരിക്കലും തളച്ചിടില്ലെന്നും ആരാധകർ ആശ്വസം പങ്കുവെയ്ക്കുന്നുണ്ട്.

Leave a Reply