തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്പര്യമാണ്. അടുത്തിടെ സംവിധായകന് വിഘ്നേശ് ശിവനുമായുള്ള വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ നയന്‍സിനെ മനോഹരമായ ഒരു ചിത്രം വൈറലായിരിക്കുകയാണ്.ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രവുമായി തെന്നിന്ത്യയിലെ സൂപ്പര്‍ നടി നയന്‍താര ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.കറുത്ത നിറമുള്ള വസ്ത്രം ധരിച്ച നയന്‍സ് തലയില്‍ തട്ടമിട്ട് ഒരു മൊഞ്ചത്തിക്കുട്ടിയായിരിക്കുകയാണ്. നടിയുടെ നിറത്തിന് കറുപ്പ് നിറമുള്ള വസ്ത്രം നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണിത്. നയന്‍സിന്റെ പിന്നില്‍ അത് കാണുന്നുമുണ്ട്. എന്നാല്‍ നടി വലിയൊരു നന്ദി പറയാന്‍ വേണ്ടിയാണ് അവിടെ പോയതാണെന്നാണ് സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്.നയന്‍താര നായികയായി അഭിനയിച്ച അരം എന്ന സിനിമയുടെയും നടിയുടെ കാമുകന് എന്ന് വിശേഷിപ്പിക്കുന്ന സുഹൃത്തും സംവിധായകനുമായ വിഘ്നേശ് ശിവന്റെ താനാ സേര്‍ന്ത കൂട്ടം എന്നീ സിനിമകളുടെ വിജയത്തിന് നന്ദി പറയാനാണ് അവിടെ പോയതെന്നാണ് പറയുന്നത്.അരം എന്ന സിനിമയില്‍ ജില്ലാ കളക്ടറുടെ വേഷത്തിലായിരുന്നു നയന്‍സ് അഭിനയിച്ചിരുന്നത്. തമിഴ്നാട്ടില്‍ നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളെ ആസ്പമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.സൂര്യയെ നായകനാക്കി വിഘ്നേശ് ശിവന് സംവിധാനം ചെയ്ത സിനിമയായിരുന്നു താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ച സിനിമ പൊങ്കല്‍ റിലീസായി ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.
