nayanthara-s-kolamavu-kokila-movie-teaser-released

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് നയന്‍താര. മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നടി പിന്നീട് അന്യഭാഷാ ചിത്രങ്ങളിലാണ് സജീവമായി അഭിനയിച്ചിരുന്നത്. തമിഴ്.തെലുങ്ക് ഭാഷകളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നടി മുന്‍നിര നടിയായി ഉയര്‍ന്നിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ നടി പിന്നീട് അഭിനയപ്രാധാന്യമുളള വേഷങ്ങളിലും സിനിമകളില്‍ എത്തിയിരുന്നു.

ലേഡീ സൂപ്പര്‍സ്റ്റാര്‍

രജനീകാന്ത് ചിത്രം ചന്ദ്രമുഖിയുടെ വിജയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ നടി തുടര്‍ന്ന് ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. തമഴില്‍ വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു നയന്‍താരയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില.

സൗന്ദര്യം കൊണ്ടും മികച്ച അഭിനയത്താലും സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് നയന്‍താര. ഒരു സമയത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ നടിക്ക് കരിയറില്‍ വഴിത്തിരിവായത് അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രമായിരുന്നു. ആര്യ,ജയ് തുടങ്ങിയ താരങ്ങള്‍ നായകന്‍മാരായി എത്തിയ ചിത്രല്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നയന്‍സ് അവതരിപ്പിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം രാജാറാണിയുടെ വിജയമായിരുന്നു നയന്‍സിന് കൈനിറയെ ചിത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിരുന്നത്. 2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രം നയന്‍താരയുടെ കരിയറില്‍ ഇറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്.

കൈനിറയെ ചിത്രങ്ങള്‍

നായികാ പ്രാധാന്യമുളള സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചു തുടങ്ങിയതോടെയാണ് തമിഴില്‍ നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചിരുന്നത്. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത മായ എന്ന ചിത്രമായിരുന്നു ഇത്തരത്തില്‍ നയന്‍താരയുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഒരു ഹൊറര്‍ സിനിമയായി പുറത്തിറങ്ങിയ മായയില്‍ മുഖ്യ വേഷത്തിലായിരുന്നു നയന്‍താര അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ വിജയമാണ് തുടര്‍ന്നും നയന്‍താരയുടെതായി കൂടൂതല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങാന്‍ കാരണമായത്. തുടര്‍ന്ന് ഡോറ, അറം തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ നയന്‍സിന്റെതായി പുറത്തിറങ്ങിയിരുന്നു. അറം എന്ന ചിത്രത്തിലൂടെ തലൈവി എന്നൊരു വിളിപ്പേരും നയന്‍താരയ്ക്ക് തമിഴില്‍ ലഭിച്ചിരുന്നു.

കൈനിറയെ ചിത്രങ്ങള്‍ നയന്‍താരയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയായുളള സായ്രാം നരസിംഹ റെഡ്ഡി എന്ന ചിത്രം ഇതില്‍ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്ര സിനിമയായി ഒരുക്കുന്ന ഈ ചിത്രത്തില് അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, തമന്ന തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തല അജിത്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളുടെ പുതിയ ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികയാവുന്നത്. ഇമൈക നൊടികള്‍, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളും നയന്‍സിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്.