വിവേകിനെതിരെ തുറന്നടിച്ച് നയൻതാര

Featured, Film News, Malayalam

പരസ്യം ചെയ്ത് മോശം സിനിമ ഓടിക്കാനാവുമോ? നയൻതാര പരസ്യം ചെയ്തുകൊണ്ട് ഒരു മോശം സിനിമ വിജയിപ്പിക്കാനാവുമോ? ചോദിക്കുന്നത് നയൻതാര അഭിനയിക്കുന്ന സിനിമകളുടെ പ്രമോഷനൽ പരിപാടികളില്‍ പങ്കെടുക്കാത്ത അപൂര്‍വം നായികമാരിൽ ഒരാളാണ് നയൻതാര. ഇക്കാരണങ്ങൾ കൊണ്ട് സിനിമാപ്രവർത്തകരുടെ വിമർശനവും നടി കേൾക്കേണ്ടി വന്നിട്ടുണ്ട്.

സിനിമയിൽ കരാർ ഒപ്പിടുമ്പോൾ നയൻതാര ആദ്യം പറയുന്ന നിബന്ധനയും ഇതുതന്നെ. ‘പല ചാനലുകളിൽ ഇരുന്ന് ഒരേ വിഷയം തന്നെ സംസാരിക്കാൻ തനിക്ക് ഇഷ്ടമില്ല. ഇന്നത്തെ സാങ്കേതിക ലോകത്ത് പരസ്യ തന്ത്രങ്ങൾ എല്ലാം മാറിക്കഴിഞ്ഞു. പക്ഷേ നടീനടന്മാർ ഒരു സിനിമയ്ക്കുവേണ്ടി എന്തൊക്കെ പരസ്യം ചെയ്താലും പ്രൊമോഷൻ നൽകിയാലും ഒരു മോശം സിനിമയെ 100 ദിവസം ഓടിക്കാനാവില്ല. കഥയുണ്ടെങ്കിലേ സിനിമ ഓടൂ. ഒരു കാര്യം ശരി എന്നു തോന്നിയാൽ അത് ചെയ്യാൻ ഒരിക്കലും ഞാൻ മടിക്കാറില്ല. പിന്നെ പ്രൊമോഷനും പത്രസമ്മേളനത്തിനും ഞാൻ വരില്ലെന്ന് ആദ്യമേ എന്റെ നിർമാതാക്കളെ ഞാൻ അറിയിക്കാറുണ്ട്.’ നയന്‍‌താര വ്യക്തമാക്കുന്നു.

Leave a Reply