മള്‍ട്ടിപ്ലെക്സുകളില്‍ മുന്നില്‍ ജോമോനോ അതോ മുന്തിരിവള്ളികളോ?

Featured, Film News, Malayalam

സിനിമാ സമരത്തിനു ശേഷം അടുത്തിടുത്ത ദിവസങ്ങളിലായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങളാണ് സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളും ജിബു ജോക്കബിന്റെ മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍. ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഇരു ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു.

ജോമോന്‍ രണ്ടാം വാരത്തിലേയ്ക്ക് കടക്കുമ്ബോള്‍ ചിത്രം എത്തിനില്‍ക്കുന്നത് 9.23 കോടി രൂപയും ആദ്യ മൂന്ന് ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 8.65 കോടിയുമായിരുന്നു. അതേസമയം പത്ത് ദിവസം കൊണ്ട് മള്‍ട്ടിപ്ലെക്സുകളില്‍ ഇരുചിത്രങ്ങളും ഒരു കോടി പിന്നിട്ടു. 10 ദിവസം കൊണ്ട് മുന്തിരി വള്ളികള്‍ ഒരു കോടിയിലെത്തിയപ്പോള്‍ 11 ദിവസം കൊണ്ടാണ് ജോമോന്‍ ഒരു കോടിയിലെത്തിയത്.

ദൃശ്യം, ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് മള്‍ട്ടിപ്ലെക്സുകളില്‍ ഒരു കോടിയിലേറെ നേടിയ മറ്റു മോഹന്‍ലാല്‍ ചിത്രങ്ങള്‍. വിക്രമാദിത്യന്‍, എബിസിഡി, ബാംഗ്ലൂര്‍ ഡെയ്സ്, ഉസ്താദ് ഹോട്ടല്‍, കലി, കമ്മട്ടിപ്പാടം, ചാര്‍ലി എന്നീ ചിത്രങ്ങളാണ് മള്‍ട്ടിപ്ലെക്സുകളില്‍ ഒരു കോടിയേറെ നേടിയ ദുല്‍ഖര്‍ ചിത്രങ്ങള്‍.

Leave a Reply