സെലിബ്രിറ്റികളുടെ മക്കളും അവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ ചുവടു വയ്പ്പുകളും അവരുടെ ചെറിയ ചലനങ്ങളുമെല്ലാം മതാപിതാക്കൾ തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിത കുട്ടി സെലിബ്രിറ്റിൽ താരമായിരിക്കുന്നത് മുക്ത- റിങ്കു ടോമി ദമ്പതിമാരുടെ മകൾ കൺമണി എന്ന കിയരയാണ്. കൺമണിയുടെ പ്രശസ്തി കൂട്ടുന്നത് കൊച്ചമ്മ റിമി ടോമി കൂടിയാണ്. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം കൺമണിയുടെ പാട്ടാണ്. റിമി ടോമിയോടൊപ്പം പാടാൻ ശ്രമിക്കുന്ന കൺമണിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടി മുക്തയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീട്ടിനുള്ളിൽ പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെയാണ് ഈ കൊച്ചു മിടിക്കിയുടെ പാട്ട്. കൊച്ചമ്മയെ( റിമി ടോമി) കടത്തി വെട്ടും എന്ന നിലയിലാണ് കൺമണിയുടെ പ്രകടനം. ചെറുതാണെങ്കിലും പാട്ടിന്റെ ഗാനത്തിൽ കൺമണി പക്ക ഫ്രെഫഷനാണ് കേട്ടോ. കരോക്കെ കേട്ട് താളം പിടിച്ച് മൈക്കിലാണ് പുള്ളിക്കാരിയുടെ പാട്ട്. മേലെ മാനത്തെ ഈശേയെ എന്ന ഗാനമാണ് കുഞ്ഞു കൺമണി പാടുന്നത്. തൊട്ടടുത്ത പാട്ടിന് പ്രോൽസാഹനവുമായി റിമി ടോമിയും ഉണ്ട്.
റിമി ടോമിയുടെ സഹോദരന്റേയും നടി മുക്തയുടേയും മകളാണ് 2 വയസുകാരി കൺമണി. കൺമണിയും റിമി ടോമിയും തമ്മിൽ കട്ട കമ്പനിയാണെന്ന് ഇതിനു മുൻപും മുക്ത പല അവസരത്തിൽ പറഞ്ഞിട്ടുണ്ട്. എവിടെ പോയാലും കുഞ്ഞിനു നിറയെ സമ്മാനമായിട്ടാകും കൊച്ചമ്മയുടെ വരവ്- മുക്ത പറഞ്ഞു. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നിരുന്ന മുക്ത ഇപ്പോൾ ബ്യൂട്ടി സലൂണുമായി സജീവമായിരിക്കുകയാണ്.