മോഹന്‍ലാലിന്റെ കരിയറില്‍ ആര്‍ക്കും മറക്കാനാകാത്ത ഒരു കഥാപാത്രമാണ് സ്ഫടികത്തിലെ ആടുതോമ. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരേസമയം അഭിനയ പ്രാധാന്യമുള്ളതും മാസായതുമായ വേഷത്തിലാണ് ലാലേട്ടന്‍ എത്തിയത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും മോഹന്‍ലാല്‍ ചിത്രത്തിലൂടെ കരസ്ഥമാക്കി. ഇപ്പോള്‍ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടും തിയറ്ററുകളിലെത്തുകയാണ്.
മേയ് 21ന് മോഹന്‍ലാലിന്റെ പിറന്നാള്‍ പ്രമാണിച്ച് മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ചിത്രം തിയറ്ററുകളില്‍ കാണാനാകാത്ത പുതുതലമുറയിലെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള അവസരമായിരിക്കും അത്. നേരത്തേ നരസിംഹവും മോഹന്‍ലാല്‍ ഫാന്‍സ് രണ്ടാമത് തിയറ്ററുകളിലെത്തിച്ചിരുന്നു.

Source: http://m.dailyhunt.in/news/india/malayalam/silma-epaper-silma/aaduthoma+veendumethunnu+sphadikam+ree+rileesin-newsid-67590244