mohanlal-s-vacation-pics-trending-in-social-media
Film News

സുചിത്രയെ നെഞ്ചോട് ചേര്‍ത്ത് മോഹന്‍ലാല്‍! ജമൈക്കയില്‍ നിന്നും ലേറ്റസ്റ്റ് ചിത്രങ്ങള്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ഗംഭീര സ്വീകരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 28നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ സിനിമയെ. റിലീസ് ചെയ്തിയിടങ്ങളില്‍ നിന്നെല്ലാം ഗംഭീര റെക്കോര്‍ഡ് സ്വന്തമാക്കിയാണ് സിനിമ മുന്നേറിയത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്.

Image result for mohanlal-s-vacation-pics with suchithra

100 കോടി നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് ചിത്രം. ലൂസിഫര്‍ റിലീസ് ദിവസം തന്നെ കാണാനായും മോഹന്‍ലാല്‍ എത്തിയിരുന്നു. 4 പതിറ്റാണ്ടായുള്ള സിനിമാജീവിതത്തില്‍ ഇതാദ്യമായിട്ടായിരുന്നു അദ്ദേഹം തന്റെ സിനിമ ആരാധകരോടൊപ്പം കണ്ടത്. കവിത തിയേറ്ററിലേക്കായിരുന്നു ലാലും സുചിത്രയും എത്തിയത്. പൃഥ്വിരാജും സുപ്രിയയും ടൊവിനോയും ആന്റണി പെരുമ്പാവൂരുമൊക്കെ ചിത്രം കാണാനായി എത്തിയിരുന്നു. പ്രമോഷന്‍ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സിനിമ റിലീസ് ചെയ്ത് അധികം കഴിയുന്നതിനിടയിലാണ് അവധിയാഘോഷത്തിനായി അദ്ദേഹം വിദേശത്തേക്ക് പോയത്.

സുചിത്രയ്‌ക്കൊപ്പമാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അമേരിക്കന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജമൈക്കയില്‍ നിന്നുള്ള ലേറ്റ്‌സ്റ്റ് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. വര്‍ണ്ണാഭമായ ചിത്രവുമായാണ് താരമെത്തിയത്. സുചിത്രയെ നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന മോഹന്‍ലാലിനേയും ചിത്രങ്ങള്‍ കാണാം.

Leave a Reply