നിവിന്‍ പോളിയെ നായകനാക്കി നേരം, പ്രേമം എന്നീ സിനിമകളൊരുക്കി മലയാളികളുടെ പ്രിയസംവിധായകനായി മാറിയ അല്‍ഫോന്‍സ് പുത്രന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നുവോ…..? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അല്‍ഫോന്‍സ് പുത്രന്‍ മോഹന്‍ലാലിന് ആശംസകളറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതോടൊപ്പം ലാലേട്ടനൊപ്പം അല്‍ഫോന്‍സ് പുത്രന്‍ നില്‍ക്കുന്നൊരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്തിരുന്നു. ലാലേട്ടനം വെച്ച് മങ്കാത്ത മോഡല്‍ ഒരു പടം ചെയ്തൂടെ എന്നായിരുന്നു കമന്റ്. ആരാധകന് മറുപടി കൊടുത്ത് അല്‍ഫോന്‍സ് പുത്രനും രംഗത്തെത്തി.

തനിക്ക് ലാലേട്ടന്‍ എന്ന് പറയുന്നത് ക്ലിന്റ് ഈസ്റ്റ്‌വുഡ്, തൊഷിരൊ മിഫ്യൂണ്‍, മാര്‍ലോണ്‍ ബ്രാണ്ടൊ, അല്‍ പാച്ചിനൊ, റോബര്‍ട്ട് ഡിനീറോ എന്നിവരേക്കാള്‍ മുകളിലാണ്….അതുകൊണ്ട് താന്‍ മങ്കാത്ത മോഡല്‍ പടം എടുക്കണോ അതോ വേള്‍ഡ് ക്ലാസ് ലെവലില്‍ പടം എടുക്കണോ എന്നുമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ ആരാധകന് മറുപടി നല്‍കിയത്. അല്‍ഫോന്‍സ് പുത്രന്റെ രസകരമായ മറുപടിക്ക് വേള്‍ഡ് ക്ലാസ് ലെവലില്‍ പടം ചെയ്തൂടെ എന്നായി ആരാധകന്റെ അടുത്ത ചോദ്യം.

Source: http://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/mohanlaline+nayakanakki+alphons+puthran+chithramorukkunnu-newsid-67957544