
“എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേയുള്ളൂ മറ്റാരും” : മീര ജാസ്മിന്
മലയാളികള്‍ ഒരുപാട് സ്നേഹിക്കുന്ന പേരാണ് മോഹന്‍ലാല്‍ അല്ലെങ്കില്‍ ലാലേട്ടന് എന്നത്. മോഹന്‍ലാല്‍ എന്ന മഹാനടന് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇത് അടിവരയിട്ട് പറയുകയാണ് നടി മീരാ ജാസ്മിന്
കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ജെ ബി ജംഗ്ഷനിലാണ് മീര ജാസ്മിന് മോഹന്‍ലാലിനെ പ്രകീര്‍ത്തിക്കുന്നത്. “മഹാനടനാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന നടന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് നടന്മാരില് ഒരാളാണ്. ഹോളിവുഡ് നടന്മാര്ക്കൊപ്പം നില്ക്കുന്ന താരമാണ് നമ്മുടെ ലാലേട്ടന്” മീര അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ബോളിവുഡിനെ പലരും അമിതപ്രാധാന്യത്തോടെ പുകഴ്ത്തി പറയും. അമിതാഭ് ബച്ചനൊക്കെ ഇന്ത്യയിലെ വലിയ നടനാണ്, എനിക്ക് ഇഷ്ടവുമാണ്.
“മോഹന്‍ലാല്‍ തന്റെ ആദ്യചിത്രം ചെയ്യുന്നത് പോലെയാണ് എല്ലാ സിനിമകളെയും സമീപിക്കുന്നത്. ചെയ്യുന്ന സിനിമയോട് അത്രക്ക് താല്പര്യമാണ് അദ്ദേഹത്തിന്. മോഹന്‍ലാലുമൊത്തു അഭിനയാക്കാന് കഴിഞ്ഞത് തികച്ചും ഒരു അനുഗ്രഹമാണ്. ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്ബോള്‍ നമ്മള് അറിയാതെ തന്നെ കഥാപാത്രമായി പോകും. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ലാലേട്ടനൊപ്പം ചെയ്യണമെന്നുണ്ട്. ലോകത്തിലെ എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്.” മീര പറഞ്ഞു.
സത്യന് അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും മീരയും ആദ്യമായി ഒന്നിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ ‘ഇന്നത്തെ ചിന്താവിഷയം’, സിദ്ദിഖിന്റെ ‘ലേഡീസ് ആന്റ് ജെന്റില്മാന്’ എന്നീ ചിത്രങ്ങളും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
