മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും അതൊന്നും സിനിമയ്ക്ക് മുന്നിലൊരു തടസമായിരുന്നില്ല.ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 20 വര്‍ഷത്തിന് ശേഷം കമലും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.കമലിന്റെ സംവിധാനത്തിലെത്തുന്ന ആമിയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഫേ്സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ആമിയുടെ മുഖം മാത്രം കാണിച്ചുള്ള പോസ്റ്റാണ് വന്നിരിക്കുന്നത്.20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും സംവിധായകന് കമലും ഒന്നിക്കുന്ന സിനിമയാണ് ആമി. എഴുത്തുക്കാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ‘എന്റെ കഥ’ എന്ന പുസ്തകത്തെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്.ആമിയുടെ പ്രഖ്യാപനം ഉണ്ടായപ്പോള്‍ മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും പിന്നാലെയുണ്ടായിരുന്നു. മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ബോളിവുഡ് സുന്ദരി വിദ്യ ബാലനായിരുന്നു മാധവിക്കുട്ടിയുടെ വേഷം അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നത്. എന്നാല്‍ നടി സിനിമയില്‍ നിന്നു മാറിയത് വലിയ ചര്‍ച്ചയാവുകയായിരുന്നു.
