കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മഞ്ജു വര്യര്‍ മാധവിക്കുട്ടിയാകുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണെന്ന് ചിത്രവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചിത്രീകരണം ഉടന്‍ ആരംഭവിക്കുമെന്നാണ് അറിയുന്നത്. മധ്യവയസ്സിലെ മാധവിക്കുട്ടിയായാണ് മഞ്ജു എത്തുക.

കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജുവിന്റെ മൂന്നാമത്തെ ചിത്രമാണ് ആമി. വിദ്യാ ബാലനെ ആയിരുന്നു ആമിയായി ആദ്യം പരിഗണിച്ചിരുന്നത്.

manju warrier as aami

എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെയായിരുന്നു വിദ്യാ ബാലന്റെ പിന്‍മാറ്റം.