തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താര ഇതിഹാസങ്ങളായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും. തങ്ങളുടേതായ റോളുകള്‍ തന്മയത്തത്തോടെ അഭിനിയപ്പിച്ചു പൊലിപ്പിക്കുന്നതില്‍ ഇരുവരും മികച്ചവരാണെന്ന് പ്രേക്ഷകര്‍ സമ്മതിച്ച കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷവും ഇരുവരു അഭിമുഖീകരിക്കുന്ന ചോദ്യങ്ങളില്‍ ഇക്കാര്യവും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് അറിയാന്‍ വായിക്കൂ..എന്നാല്‍ ഇവര്‍ക്കിടയില്‍ മത്സരബുദ്ധി നിലനിന്നിരുന്നുവെന്നോയെന്ന കാര്യത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയേറെയാണ്.
മോഹന്‍ലാലിനും മമ്മൂട്ടിക്കുമിടയില്‍ മത്സരം നിലനിന്നിരുന്നോ??
ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും മത്സരമുണ്ടായിരുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 54 സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ലാല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്വന്തമായ ഐഡന്റിറ്റി
മലയാള സിനിമയില്‍ ലാലിനും മമ്മൂട്ടിക്കും സ്വന്തമായ ഇടമുണ്ട്. വ്യത്യസ്ത തരത്തിലുള്ള സിനിമകളാണ് ഇരുവരേയും തേടിയെത്തുന്നത്. മമ്മൂക്ക ചെയ്യുന്ന റോളുകള്‍ എനിക്കോ ഞാന്‍ ചെയ്യുന് കഥാപാത്രങ്ങള്‍ മമ്മൂക്കയ്ക്കോ അനുയോജ്യമല്ല. ഇരുവര്‍ക്കും തങ്ങളുടേതായ ഐഡന്റിറ്റി ഉണ്ട്.
ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുക
അഭിനേതാവെന്ന നിലയില്‍ ലഭിക്കുന്ന കഥാപാത്രത്തോട് നീതിപുലര്ത്തുകയെന്നതാണ് എന്റെ കടമ. എന്റെ ചിത്രങ്ങള്‍ 100 ദിവസം ഓടുമെന്ന് എനിക്ക് ഉറപ്പുതരാന്‍ കഴിയില്ല. ഒരുപാട് പേരുടെ നിരന്തര പ്രയത്നത്തിന്റെ ഭാഗമായാണ് ഒരു സിനിമ തിയേറ്ററിലെത്തുന്നത്. ചിത്രം വിജയിച്ചാല്‍ അത് താരത്തിന്റെ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായ യഞ്ജത്തിലൂടെയാണ് സിനിമ പൂര്‍ത്തിയാകുന്നത്.
കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍
ആള്ക്കാര് ഏറ്റവും കൂടുതല്‍ കാണാനിഷ്ടപ്പെടുന്ന സിനിമകളിലെല്ലാം അതത് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രംഗങ്ങളോ പശ്ചാത്തലമോ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെയാണ് അത്തരം ചിത്രങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നത്.