മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് സ്ട്രീറ്റ്ലൈറ്റ്സ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. എന്നാല്‍ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.സ്ട്രീറ്റ്ലൈറ്റ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ ടീസര്‍ ജനുവരി 5ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഫവാസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഒരുക്കിയ സിനിമ ക്രൈം ത്രില്ലറാണ്.മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. തെലുങ്കിലേക്കും ചിത്രം മൊഴി മാറ്റുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് ഭാഷകളിലുമായി ഒരേ സമയത്ത് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.ജോയ് മാത്യു, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, നീന കുറുപ്പ്, ലിജോമോള്‍ ജോസ്, സോഹന്‍ സീനുലാല്‍, ഇന്ദ്രന്‍സ്, സൗബിന് ഷാഹിര്‍, സുധി കോപ്പ തുടങ്ങിയവരാണ് മലയാള പതിപ്പില്‍ അഭിനയിച്ചിട്ടുള്ളത്.പാണ്ഡ്യരാജന്, അദ്ദേഹത്തിന്റെ മകനായ പൃഥ്വിരാജന്‍, മനോബാല, സ്റ്റണ്ട് സില്‍വ, മൊട്ട രാജേന്ദ്രന്, തുടങ്ങിയ താരങ്ങളാണ് തമിഴ് പതിപ്പിലെ പ്രധാന താരങ്ങള്‍.