മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. പുതിയ വര്‍ഷത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതിനിടെ പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി മമ്മൂട്ടി പുതിയൊരു സമ്മാനം നല്‍കിയിരിക്കുകയാണ്.ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി അഭിനയിക്കുന്നത്. ന്യൂയര്‍ ദിനത്തില്‍ സിനിമയുടെ പൂജ നടത്തിയിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ന്യൂയര്‍ ദിനമായ ഇന്ന് ആരാധകര്‍ക്ക് സമ്മാനവുമായിട്ടാണ് സിനിമയുടെ പൂജ ചടങ്ങ് നടത്തിയിരിക്കുന്നത്. മമ്മൂട്ടിയടക്കം പ്രമുഖര്‍ പങ്കെടുത്ത പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു.മമ്മൂട്ടി നായകനാവുന്നു എന്നതിനപ്പൂറം സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളില്‍ അതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.