ഈ ഓണം മലയാളികള്‍ മമ്മൂട്ടിക്കൊപ്പം. മമ്മൂക്കാ ഫാന്‍സിന് ആഘോഷിക്കാന്‍ മമ്മൂട്ടിയുടെ എട്ടു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. പുതുതായി മമ്മൂട്ടി എട്ട് ചിത്രങ്ങള്‍ക്കാണ് ഡേറ്റ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായി എട്ടോളം സിനിമകള്‍ക്ക് ഡേറ്റ് നല്കിയ മമ്മൂട്ടി ഇപ്പോള്‍ തിരക്കിലാണെന്ന് പറയാം. പ്രിയദര്ശന്, ശ്യാംധര്‍, അജയ് വാസുദേവ്, ഷാംദത്ത്, സേതു, നവാഗതനായ ശരത്ത്, ഹാപ്പി വെഡ്ഡിംഗ് ഫെയിം ഒമര്‍ തുടങ്ങീ സംവിധായകരുടെ ചിത്രത്തിലാണ് മമ്മൂട്ടി തുടര്‍ച്ചയായി ഡേറ്റ് നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ശ്യാംധര്‍ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. അജയ് വാസുദേവിന്റെ മാസ്റ്റര്‍പീസ് പൂജ റിലീസായി തിയേറ്ററുകളിലെത്തും. ഷാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തമിഴ് ചിത്രമായ പേരന്‍പും മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. നവാഗതനായ ശരത്ത്, ഒമര്‍ എന്നിവരുടെ ചിത്രങ്ങളിലും മമ്മൂട്ടി തിളങ്ങും. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴിതങ്കച്ചന്‍ എന്ന സിനിമയിലും മമ്മൂട്ടി നായകനായെത്തും.
ഛായാഗ്രാഹകനില്‍ നിന്നും ഷാംദത്ത് സംവിധായക കുപ്പായം അണിയുന്ന മമ്മൂട്ടി ചിത്രം സട്രീറ്റ് ലൈറ്റ് റിലീസിനൊരുങ്ങുകയാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്. അടുത്തിടെയുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നില്‍ കൂടുതല്‍ നായികമാര്‍ ഉണ്ടെങ്കില്‍ സ്ട്രീറ്റ് ലൈറ്റില്‍ നായിക ഇല്ലെന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത. നവാഗതനായ ഫവാസ് മുഹമ്മദിന്റെ രചനയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്ബനിയായ പ്ലേഹൗസാണ് നിര്‍മ്മാണം. ഷാംദത്ത് തന്നെ ചിത്രത്തിനായി ക്യാമറയും ചലിപ്പിക്കും. ആദര്‍ശ് എബ്രഹാം സംഗീതവും നിര്‍വ്വഹിക്കും.
നവാഗതനായ ശരത് സന്ദിത്തിന്റെ ചിത്രത്തിലും മമ്മൂട്ടി നായകനായെത്തുന്നു. ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. പ്രശസ്ത പരസ്യ സംവിധായകന്റെ ചിത്രം തീര്‍ത്തുമൊരു കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്നറാണ്. ശരത്തും മമ്മൂട്ടിയും ഇതാദ്യമായല്ല ഒന്നിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ശരത്ത് ഒരു പരസ്യം സംവിധാനം ചെയ്തിട്ടുണ്ട്. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. ഒരു മുംബൈ മോഡലും ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തും. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിയുടെ ജയില്‍ സീക്വന്‍സുകളാണ് ബാംഗ്ലൂരില്‍ ചിത്രീകരിക്കുക. ചിത്രത്തില്‍ ജയില്‍ വാര്‍ഡനായി ജൂബി നൈനാനും വേഷമിടും. ആന്റണി ഡിക്രൂസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പക്കാരനായ പ്രൊഫസറായെത്തുന്ന കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. തുടര്‍ന്ന് ക്യമ്ബസില് ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്ര പശ്ചാത്തലം.
പൂനം ബജ്വെയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും പൊലീസ് ഉദ്യാഗസ്ഥനായി ഉണ്ണി മുകുന്ദനും ചിത്രത്തിലെത്തും. സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച്.മുഹമ്മദ് കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രം കൂടിയാണ് മാസ്റ്റര്‍ പീസ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വ്വഹിക്കും. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.