ആറാമത് ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് ഫെബ്രുവരി 21 ന് കോട്ടയത്ത് തുടക്കമാകും. അനശ്വര തീയേറ്ററിലാണ് മേള നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്യും. ഓസ്ക്കര്‍ ചിത്രം പാരസൈറ്റാണ് ഉദ്ഘാടന ചിത്രമാകുക. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സിബി മലയില്‍, ബീനാപോള്‍, എം എല്‍ എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ്, വി എന്‍ വാസവന്, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോഷി […]
Malayalam
പൂവൻകോഴി നായകനാകുന്ന ചിത്രം “നേർച്ചപ്പൂവൻ”
മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്ന ചിത്രം വരുന്നു. “നേർച്ചപ്പൂവൻ” മലർ സിനിമാസും ജോ ആന്റ് ടിജു സിനിമാസും നിർമ്മിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നേർച്ചപൂവനിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പിടി പുതുമുഖ താരങ്ങളും രംഗത്തെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്. പരീക്ഷണ ചിത്രങ്ങളെ എന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്കായി ഒരു പുതിയ ചിത്രം കൂടി […]
വണ്ണിന്റെ പോസ്റ്റർ പുറത്തിറങ്ങി
പോസ്റ്റർ State Emblem of Indiaയുടെ Symbol (സത്യമേവ ജയതേ) മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.. 🔥 POWER • COURAGE • CONFIDENCE പുറമെ മൂന്നു സിംഹങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളെങ്കിലും പുറകിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സിംഹം കൂടിയുണ്ടാകും അതാരാകും എന്താവും.. ? സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയുടെ ആദ്യ മാസ്സ് ചിത്രവുമായ one ഈ വിഷുവിനു റിലീസ് ചെയ്യും മാസ്സ് + ക്ലാസ്സ് ലോഡിങ്
ഷെയ്ന് നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു
നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനായി നടന് ഷെയ്ന് നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. വെയില് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും കരാര്‍ പ്രകാരമുള്ള പ്രതിഫലം വേണ്ടെന്നും നിലവില്‍ നല്കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷെയ്ന് കത്തയച്ചിരിക്കുന്നത്. മാത്രമല്ല തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ന് കത്തില്‍ പറയുന്നു. അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട […]
അയ്യപ്പനും കോശിയും – രസകരമായ ഒരു സ്പാർക്ക് ആക്കുക എന്നതാണ് സംവിധായകൻ സച്ചിയുടെ ജോലി
പ്രവചനാതീതമായ ഒരു കഥയെക്കുറിച്ച് തന്റെ കഥാപാത്രങ്ങളിലൂടെ സംവിധായകൻ സച്ചി കൈകാര്യം ചെയ്യുന്നു. എന്താണ് അയ്യപ്പനം കോശിയെയുംക്കുറിച്ച് ആകർഷകവും നിരാശാജനകവുമായത്, പ്രേക്ഷകർ പ്രതീക്ഷിച്ച മിക്കവാറും എല്ലാ കാര്യങ്ങളും ആയിരിക്കാം ഇത്. രണ്ട് വലിയ അഭിനേതാക്കൾ കളിക്കുന്ന രണ്ട് വലിയ നായകന്മാർ. ഇത് ഒരൊറ്റ സീക്വൻസോ കഥയുടെ ഭാഗമോ അല്ല, എല്ലാം. രസകരമായ ഒരു സ്പാർക്ക് ആക്കുക എന്നതാണ് സംവിധായകൻ സച്ചിയുടെ ജോലി – അതിലേക്ക് നയിക്കുന്ന കഥകൾ, അത് തുടരുന്ന സംഭവങ്ങൾ, എല്ലാറ്റിനുമുപരിയായി, രണ്ട് പ്രധാന കളിക്കാരുടെ കഥാപാത്രങ്ങൾ […]
ആ നടനെപ്പോലൊരു വരനെയാണ് വേണ്ടതെന്ന് രജിഷ വിജയന്! ആരാണ് ആ താരമെന്നറിയുമോ?
നീണ്ട മുടിയും വിടര്‍ന്ന പുഞ്ചിരിയുമായിരുന്നു ഒരുകാലത്ത് രജിഷ വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്. ജൂണെന്ന സിനിമയ്ക്കായാണ് താരം തന്റെ മുടി വെട്ടിയത്. നീളും കുറച്ച മുടിയും പല്ലില്‍ ക്ലിപ്പുമൊക്കെയായെത്തിയ ജൂണിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മികച്ച അഭിപ്രായമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് രജിഷ വിജയന്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് താരം. ചെയ്യുന്നതെല്ലാം വ്യത്യസ്തമായ സിനിമകളായിരിക്കണമെന്ന കാര്യത്തില്‍ താരത്തിന് പ്രത്യേക നിര്‍ബന്ധമുണ്ട്. ജൂണിന് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് […]
സൂര്യ ലണ്ടനിൽ അല്ല!! മധുരരാജയിൽ ജയ് എത്താൻ കാരണം ലൂസിഫർ, വെളിപ്പെടുത്തി മമ്മൂട്ടിയും വൈശാഖും…
മധുരരാജ തിയേറ്ററുകളിൽ ആഘോഷമായിരിക്കുകയാണ്. ഇത്തവണത്തെ അവധി ആഘോഷം രാജയ്ക്കും ടീമിനുമൊപ്പം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഹൗസ് ഫുള്ളായി തിയേറ്ററുകളിൽ വിജയയാത്ര ആരംഭിച്ചിരിക്കുകയാണ്.ആദ്യ ഭാഗമായ പോക്കിരി രാജയെ പോലെ മുതിർന്നവരും കുട്ടികളും ഒരുപോലെ മധുരരാജയേയും നെഞ്ചിലേറ്റി കഴിഞ്ഞു. രാജുവിനെ മിസ് ചെയ്തു മധുരരാജയിൽ രാജുവിനെ മിസ് ചെയ്തെന്ന് സംവിധായകൻ വൈശാഖ്. പൃഥ്വിയെ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണവും വൈശാഖ് വെളിപ്പെടുത്തിയിട്ടുണ്ട് . മധുരരാജയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ […]
കാത്തിരിപ്പ് വെറുതെയായി!! എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചു, പാട്ടും ടീസറും നീക്കം ചെയ്തു
സംഗീത പ്രേമികൾ ഒരുപോലെ നെഞ്ചിലേറ്റിയ ഒരു ഗാനമായിരുന്നു എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാർത്ത പേസാതെ മടിമീതെ നീ തൂങ്കിടിനാ.. എന്ന് തുടങ്ങുന്ന ഗാനം. 2016 ൽ പുറത്തു വന്ന ഗാനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറുകയായിരുന്നു. പാട്ട് പുറത്തു വന്നതു മുതൽ സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതുവരെ സിനിമ പുറത്തു വന്നിട്ടില്ല. പ്രേക്ഷകരെ നിരാശയിലാക്കി ധനുഷിനെ നായികനാക്കി ഗൗതം മേനോൻ ഒരുക്കുന്ന എന്നെ നോക്കി […]
മുന്‍കാമുകന്റെ വിമാനത്തില്‍ നിന്നും പ്രീതി സിന്റയെ ഇറക്കിവിട്ടോ? യാത്ര നിഷേധിച്ചതിന് കാരണം?
ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രീതി സിന്റ. നെസ് വാഡിയയുമായുള്ള പ്രണയം ഒരുകാലത്ത് വന്‍ചര്‍ച്ചയായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പൊതുപരിപാടികളിലും ഐപിഎല്‍ മത്സരങ്ങള്‍ക്കുമൊക്കെയായി ഒരുമിച്ചെത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമാവുകയായിരുന്നു. എന്നാല്‍ 2014 ലാണ് ആ പ്രചാരണത്തിന് അവസാനമായത്. നെസ് വാഡിയ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് പ്രീതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തിന് വിള്ളല്‍ സംഭവിച്ചത്. 2016 ല്‍ പ്രീതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. വിമാന കമ്പനിയായ ഗോ എയറിന്റെ സഹഉടമസ്ഥരിലൊരാള് കൂടിയാണ് […]
സംവൃത സുനിലിനൊപ്പം പൃഥ്വിരാജും ജയസൂര്യയും! ചോക്ലേറ്റ് താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി
വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്ന നടി സംവൃത സുനില്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യം ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി എത്തിയ സംവൃത സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ബിജു മേനോന് നായകനാവുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ച് വരവ്. ഇപ്പോഴിതാ പഴയൊരു സൗഹൃദം പുതുക്കിയ സന്തോഷത്തിലാണ് നടി. നടന് ജയസൂര്യയ്ക്കും പൃഥ്വിരാജിനുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ സംവൃത തന്നെ പുറത്ത് വിട്ടത്. ഏറെ നാളുകള്‍ക്ക് ശേഷമുള്ള സൗഹൃദം പുതുക്കുകയാണെന്നും പറഞ്ഞാണ് നടി ഈ […]