മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ? മലയാളത്തിനെക്കാളും കൂടുതല്‍ ആരാധകര്‍ ഇവിടെയുണ്ട്

Featured, Film News, Malayalam

മലയാള സിനിമയുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ വലിയൊരു ജനപ്രീതി കിട്ടിയ താരമാണ്. നിലവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ അന്യഭാഷ ചിത്രങ്ങളിലും സജീവമായി കൊണ്ടിരിക്കുകയാണ്. മഹാനദി എന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മറ്റൊരു സിനിമയും കൂടി തെലുങ്കില്‍ എത്തുകയാണ്.

മലയാളത്തില്‍ സായ് പല്ലവിയും ദുല്‍ഖറും ഒന്നിച്ചഭിനയിച്ച ‘കലി’ എന്ന സിനിമയാണ് തെലുങ്കിലേക്കും കൂടി ഡബ്ബ് ചെയ്യാന്‍ പോവുന്നത്. സമീര്‍ താഹീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു കലി. 2016 ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത സിനിമ ഒരു മനുഷ്യനുണ്ടാവുന്ന ദേഷ്യവും കലിയും എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം

Source

Leave a Reply