ലക്ഷ്മി മേനോന് ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ്. സിനിമാ തിരക്കുകള്‍ കാരണം പഠനം പോലും ഉപേക്ഷിച്ച നടി തനിക്ക് താത്പര്യമുള്ള സിനിമകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ.
റെക്ക എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന് വീണ്ടും അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു താരം ചിത്രത്തില്‍ നിന്നും പിന്മാറി എന്ന്. എന്താണ് കാരണം?
വിജയ് സേതുപതി ചിത്രം
പന്നീര് ശെല്‍വം സംവിധാനം ചെയ്യുന്ന കറുപ്പന് എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി വീണ്ടും ലക്ഷ്മി മേനോന് അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. അണിയറപ്രവര്‍ത്തകരും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
പിന്മാറാന് കാരണം
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു നടി ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്. മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷൂട്ടിങിനിടെ ലക്ഷ്മിയ്ക്ക് പരിക്കേറ്റു. ആ പരിക്ക് സുഖമാകാന്‍ കുറച്ചധികം നാളുകള്‍ വേണ്ടി വരും. അതിനാലാണത്രെ നടി ചിത്രത്തില്‍ നിന്നും പിന്മാറുന്നത്.
പകരം ആര്
ലക്ഷ്മി മേനോന് പിന്മാറിയ സാഹചര്യത്തില്‍ കറുപ്പന് എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായെത്തുന്നത് തന്യയാണ്. പ്രശസ്ത നടന് രവിചന്ദ്രറിന്റെ കൊച്ചുമകളാണ് തന്യ