Lakshmi Gopalaswamy has revealed the truth about not getting married.

മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു, ‘എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം.. എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ’ എന്ന്.അന്നൊക്കെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് തള്ളിയ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അക്കാര്യം വെളിപ്പെടുത്തുന്നു. ഇത്രയും കാലം വിവാഹം കഴിക്കാത്തതിന്റെ കാരണം കൃത്യമായി പറയാന്‍ കഴിയില്ല.. പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം.

എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കറിയില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ചിലപ്പോള്‍ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല.ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം.ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്.
സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു.
ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും.
ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും… എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും – ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.