അതെ അന്നൊരു ഡിസംബര്‍ 25.. പതിനാല് വര്‍ഷം മുന്‍പൊരു ക്രിസ്മസ് ദിനത്തിലാണ് നയന്‍താര എന്ന നടിയെ പ്രേക്ഷകര്‍ കണ്ടത്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരി ഗൗരി എന്ന കഥാപാത്രത്തിലൂടെ.ഇന്ന് ആ ഗൗരിയില്‍ നിന്ന് ഒരുപാട് മുന്നോട്ട് വന്നിരിയ്ക്കുന്നു നയന്‍. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിട്ടാണ് ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി എന്ന പദവി നയന്‍താര സ്വന്തമാക്കിയിരിയ്ക്കുന്നത്.ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിലെത്തിയതോടെ പേര് മാറ്റി, നയന്‍താര!! ജയറാമിന്റെ നായികയായി തീര്‍ത്തുമൊരു നാടന്‍ .രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ നയന്‍താരയ്ക്ക് അവസരം ലഭിച്ചു. അതും ഫാസില്‍ ചിത്രത്തില്‍. ഫാസിലും മോഹന്‍ലാലും ഒന്നിച്ച വിസ്മയത്തുമ്പത്ത് എന്ന ചിത്രം ജനശ്രദ്ധ നേടിയതോടെ നയന്‍താര കുറച്ചുകൂടെ ജനങ്ങളിലേക്കെത്തി. തൊട്ടടുത്ത ചിത്രത്തില്‍ (നാട്ടുരാജാവ്) ലാലിന്റെ സഹോദരിയായും നയന്‍ എത്തി.മലയാളി നായികമാര്‍ തമിഴിലേക്ക് അവസരം തേടി പോകുന്ന രീതി വളരെ അധികമുള്ള സമയമായിരുന്നു അത്. അങ്ങനെ അയ്യ എന്ന ചിത്രത്തിലൂടെ 2005 ല്‍ നയന്‍ തമിഴില്‍ അരങ്ങേറി. ശരത്ത് കുമാറിന്റെ നായികയായി.അതൊരു സംഭവമായിരുന്നു. ഗജനി എന്ന എആര്‍ മുരുഗദോസ് ചിത്രത്തില്‍ സെക്കന്റ് ഹീറോയിനായി എത്തിയ നയന്‍താരയുടെ മാറ്റം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. അതുവരെയുള്ള നാട്ടിന്‍പുറത്തുകാരി ഇമേജൊക്കെ നയന്‍താര ഒറ്റ പാട്ടിലൂടെ തിരുത്തിയെഴുതി.ലക്ഷ്മി എന്ന തെലുങ്ക് ചിത്രവും ചെയ്തതോടെ നയന്‍താര പൂര്‍ണമായും മാറിയിരുന്നു. വെങ്കിടേഷിനൊപ്പമുള്ള ലക്ഷ്മിയ്ക്ക് ശേഷം നാഗാര്‍ജ്ജുനയ്‌ക്കൊപ്പം ബോസ് എന്ന ചിത്രവും ചെയ്തു.ഗ്ലാമറായതിന്റെ പേരില്‍ പല രീതിയിലുമുള്ള അപവാദങ്ങള്‍ നയന്‍താരയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രണയത്തിന്റെ പേരിലും വിമര്‍ശിക്കപ്പെട്ടു. അതോടെ അഭിമുഖങ്ങള്‍, ഓഡിയോ ലോഞ്ച് പോലുള്ള പരിപാടികള്‍ ഒഴിവാക്കി. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിലേ നയന്‍താര ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാറുള്ളൂ