kunchako-boban-s-son-latest-pics-trending-in-social-media
Film News

ചാക്കോച്ചന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ ആടിത്തിമിര്‍ത്തത് ഇവരാണ്! വീഡിയോ വൈറല്‍

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയെ ലഭിച്ചിരുന്നത്. ജൂനിയര്‍ കുഞ്ചാക്കോയുടെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എപ്രില്‍ 17 രാത്രിയോടെയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്.

കുഞ്ചാക്കോ ബോബന്‍ തന്നെ ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടന്നിരുന്നത്. നിലവിളക്കും നിറകതിരും ഒകെയായി അലങ്കരിച്ച ചടങ്ങിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രിയാ കുഞ്ചാക്കോയുടെയും കുഞ്ഞിന്റെയും ചിത്രമായിരുന്നു മുന്‍പ് ഇറങ്ങിയിരുന്നത്.

ശരിക്കും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആഘോഷമാക്കിയത് അവിടെയെത്തിയ കുട്ടികളായിരുന്നു. മൈനാക പൊന്‍മുടിയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഡാന്‍സ് കളിക്കുന്ന കുടുംബത്തിലെ കുട്ടിക്കൂട്ടത്തിന്റെ വീഡിയോ ചാക്കോച്ചന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് ആസ്വദിച്ചുകൊണ്ട് പ്രിയയും മറ്റ് കുടുംബാംഗങ്ങളും നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

Leave a Reply