kollywood-stand-with-sanosha-on-molestation-case-not-mollywood

ട്രെയിനിലെ ദുരനുഭവം: സനുഷയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം

Featured

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് മലയാള സിനിമയില്‍ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സ്ത്രീ സംഘടന ആരംഭിച്ചത്. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍ രൂപീകരിച്ച സംഘടന സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ സംരക്ഷത്തിന് വേണ്ടി സംസാരിക്കാനാണെന്നാണ് പറഞ്ഞത്.എന്നിട്ട് ട്രെയിനില്‍ ആക്രമിയ്ക്കപ്പെട്ട നടി സനുഷയ്ക്ക് വേണ്ടി ഇതുവരെ നാവ് അനക്കിയില്ല. താര സംഘടനയായ അമ്മയോ സ്ത്രീ കൂട്ടായ്മയോ സനുഷയ്ക്ക് വേണ്ടി മിണ്ടാതായപ്പോള്‍, പിന്തുണയുമായി എത്തിയത് തമിഴ് സിനിമാ ലോകം.കഴിഞ്ഞ ആഴ്ച രാത്രി മംഗലാപുരം തിരുവന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷ സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു.എന്നാല്‍ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോള്‍ ട്രെയിനിലെ സഹയാത്രികര്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. മറ്റൊരു കമ്പാര്‍ട്ട്‌മെനന്റില്‍ ഉണ്ടായിരുന്ന കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും അരക്ഷിതയാക്കുന്നതും എന്നും സനുഷ പറഞ്ഞു.സനുഷ ആക്രമിയ്ക്കപ്പെട്ട സംഭവം വാര്‍ത്തയായതോടെ പന്തുണയുമായി നടി മഞ്ജിമ മോഹനെത്തി. സനുഷയെ സഹായിക്കാത്ത സഹയാത്രികരെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമയുടെ ട്വിറ്റ് തമിഴകത്ത് വൈറലായി.ഇപ്പോള്‍ സനുഷയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുന്നത് നടന്‍ ശശികുമാറാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത് മനുഷ്യത്വ രഹതിമാണ്. സ്ത്രീകളുടെ സ്വാതന്ത്രം സംരക്ഷിക്കപ്പെടണം- ശശികുമാര്‍ പറഞ്ഞു.എന്നാല്‍ ബാലതാരമായി മലയാള സിനിമയിലെത്തിയ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ചിത്രങ്ങളില്‍ മകളായി എത്തിയ സനുഷയെ പിന്തുണയ്ക്കാന്‍ അമ്മ എന്ന താരസംഘടന എത്തിയില്ല എന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയിലെ ഒരു കുട്ടിയും ഈ വാര്‍ത്തയോടോ സംഭവത്തോടോ പ്രതികരിച്ചിട്ടില്ല.

Leave a Reply